നാനോ കാറുകള്‍ ഉല്‍പ്പാദനം നിര്‍ത്തുന്നു?; ടാറ്റയുടെ സ്വപ്‌നം പാതിവഴിയില്‍ പൊലിയുന്നു

കഴിഞ്ഞ വര്‍ഷം ഈ സമയത്ത് 275 കാറുകള്‍ ഉല്‍പ്പാദിപ്പിച്ചിരുന്ന സ്ഥാനത്താണ് ഒരു കാറിലേയ്ക്കുളള ചുരുക്കം
നാനോ കാറുകള്‍ ഉല്‍പ്പാദനം നിര്‍ത്തുന്നു?; ടാറ്റയുടെ സ്വപ്‌നം പാതിവഴിയില്‍ പൊലിയുന്നു

മുംബൈ: റോഡില്‍ വിപ്ലവം സൃഷ്ടിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടാറ്റാ പുറത്തിറക്കിയ നാനോ കാര്‍ ഉല്‍പ്പാദനം നിര്‍ത്തുന്ന വക്കില്‍. ജൂണില്‍ ഒരു കാറു മാത്രമാണ് ഉല്‍പ്പാദിപ്പിച്ചത്. എന്നാല്‍ ഉല്‍പ്പാദനം നിര്‍ത്തുന്നതിനെ സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നാണ് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഇടത്തരം കുടുംബങ്ങള്‍ക്ക് താങ്ങാവുന്ന വിലയ്ക്ക് കാര്‍ എന്ന രത്തന്‍ ടാറ്റയുടെ സ്വപ്‌നമാണ് നാനോയുടെ പിറവിയിലേക്ക് നയിച്ചത്. ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്ന കുടുംബങ്ങള്‍ക്ക് മുന്‍പില്‍ ബദല്‍ എന്ന ആശയമാണ് ടാറ്റാ മുന്നോട്ടുവെച്ചത്. കഴിഞ്ഞ മാസം മൂന്നു കാറുകള്‍ മാത്രമാണ് വിറ്റഴിച്ചതെന്നും വിപണി കണക്കുകള്‍ വ്യക്തമാക്കുന്നു.

ഴിഞ്ഞ വര്‍ഷം ഈ സമയത്ത് 275 കാറുകള്‍ ഉല്‍പ്പാദിപ്പിച്ചിരുന്ന സ്ഥാനത്താണ് ഒരു കാറിലേയ്ക്കുളള ചുരുക്കം. ജൂണില്‍ ഒരു നാനോ കാറുപോലും കയറ്റുമതി ചെയ്തിട്ടില്ലെന്നും ടാറ്റാ മോട്ടേഴ്‌സ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ 25 കാറുകള്‍ കയറ്റുമതി ചെയ്തിരുന്ന സ്ഥാനത്താണ് ഈ അവസ്ഥ.

2009 മാര്‍ച്ചിലാണ് നാനോ കാര്‍ ഇന്ത്യന്‍ നിരത്തില്‍ ഇറക്കിയത്. ഒരു ലക്ഷം രൂപയ്ക്ക് കാര്‍ എന്ന ആശയം ഞെട്ടലോടെയാണ് വിപണി കേട്ടത്. 

നാനോയുടെ തുടക്കം മുതല്‍ രാഷ്ട്രീയ പ്രശ്‌നങ്ങളും തലപൊക്കി. നാനോയുടെ നിര്‍ദിഷ്ട ഉല്‍പ്പാദന യൂണിറ്റിനായി ആദ്യം കണ്ടുവെച്ചിരുന്ന പശ്ചിമ ബംഗാളിലെ സിംഗൂര്‍ കര്‍ഷ പ്രക്ഷോഭത്തിന് വേദിയായി. ഭൂമിയേറ്റെടുക്കലിന് എതിരെ കര്‍ഷകര്‍ അണിനിരന്നതോടെ ഉല്‍പ്പാദന യൂണിറ്റ് ഗുജറാത്തിലേയ്ക്ക മാറ്റാന്‍ കമ്പനി നിര്‍ബന്ധിതരായി. ബംഗാളില്‍ തുടര്‍ച്ചയായി ഭരണം കൈയാളിയിരുന്ന സിപിഎമ്മിന് രാഷ്ട്രീയ തിരിച്ചടി നേരിടാനും ഇത് ഇടയാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com