തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തിയാല്‍ വാട്‌സ്ആപിന്റെ വക വന്‍ തുക

വാട്‌സ്ആപ് വഴി പ്രചരിച്ച ഒരു വ്യാജ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടികളെ തട്ടിക്കൊണ്ട് പോകാനെത്തിയവരെന്ന് ആരോപിച്ച് അഞ്ച് നിരപരാധികളെ തല്ലിക്കൊന്നിരുന്നു.
തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തിയാല്‍ വാട്‌സ്ആപിന്റെ വക വന്‍ തുക

വാട്‌സ്ആപ് വഴി തെറ്റായ സന്ദേശങ്ങള്‍ പ്രചരിച്ച് അനവധി അക്രമങ്ങളാണുണ്ടാകുന്നത്. വാട്‌സ്ആപ് ഗ്രൂപ്പുകളിലും മറ്റും യാതൊരു അടിസ്ഥാനവുമില്ലാത ഒരു വാര്‍ത്ത പ്രചരിച്ച് അഞ്ച് പേരുടെ കൊലപാതകത്തിന് കാരണമായ സംഭവം നമ്മള്‍ ആരും മറന്നട്ടില്ല. ഇത്തരത്തിലുള്ള വഴിയുള്ള ആള്‍ക്കൂട്ട മരണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ അതിനെ നേരിടാന്‍ പുതിയ വഴി തേടുകയാണ് വാട്‌സ്ആപ്. 

വാട്‌സ്ആപ്പിലൂടെ തെറ്റായ വിവരങ്ങളും വ്യാജവാര്‍ത്തകളും പ്രചരിക്കുന്നത് എങ്ങനെയാണെന്നതിനെ കുറിച്ച് പഠനം നടത്തുന്ന സ്വതന്ത്ര ഗവേഷകര്‍ക്ക് 50,000 ഡോളര്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച് കമ്പനി അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്. ഗവേഷണത്തിനാവശ്യമായ നിര്‍ദേശങ്ങള്‍ വാട്‌സ് ആപ്പ് ജീവനക്കാര്‍ നല്‍കുമെന്നും ഗവേഷണത്തിന്റെ സാധ്യത കണ്ടെത്തേണ്ടത് ഗവേഷണം നടത്തുന്നവരാണെന്നും വാട്‌സ്ആപ്പ് വ്യക്തമാക്കുന്നു. 

പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്കായി യോഗ്യത നിര്‍ദേശങ്ങളും നിബന്ധനകളും ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട വിവരങ്ങളും വാട്‌സ്ആപ്പ് നല്‍കിയിരിക്കുന്നു. ഇന്ത്യ, ബ്രസീല്‍, ഇന്തോനേഷ്യ, മെക്‌സിക്കോ തുടങ്ങി വാട്‌സ്ആപ്പ് ആശയ വിനിമയത്തിന് പ്രധാന ഉപാധിയായ രാജ്യങ്ങളില്‍ നടത്തുന്ന പഠനത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്നും വാട്‌സ്ആപ്പ് അറിയിച്ചു.

അവാര്‍ഡ് ലഭിക്കുന്നവരെ രണ്ട് വര്‍ക്ക് ഷോപ്പില്‍ പങ്കെടുക്കാന്‍ വാട്‌സ് ആപ്പ് ക്ഷണിക്കുമെന്നും വ്യക്തമാക്കുന്നു. എങ്ങനെ വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കുന്നു, തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്ന സാഹര്യം എന്നിവയാണ് ആദ്യ വര്‍ക്ക് ഷോപ്പ് കേന്ദ്രീകരിക്കുന്നത്. അവാര്‍ഡ് ലഭിക്കുന്നവരുടെ പ്രാഥമിക കണ്ടെത്തലുകള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാനുള്ള സാഹചര്യം ഒരുക്കുന്നതായിരിക്കും രണ്ടാമത്തെ വര്‍ക്ക് ഷോപ്പ്.

വാട്ആപ്പ് വഴി പ്രചരിച്ച ഒരു വ്യാജ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടികളെ തട്ടിക്കൊണ്ട് പോകാനെത്തിയവരെന്ന് ആരോപിച്ച് അഞ്ച് നിരപരാധികളെ തല്ലിക്കൊന്നിരുന്നു. ഇതിനെ തുടര്‍ന്ന് വാട്‌സ്ആപ്പിനോട് കേന്ദ്രം വിശദീകരണം ആവശ്യപ്പെട്ടിരുന്നു. തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും ഇത്തരം ദുരന്തങ്ങള്‍ അവസാനിപ്പിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും കേന്ദ്രത്തിനു നല്‍കിയ വിശദീകരണത്തില്‍ കമ്പനി വ്യക്തമാക്കിയിരുന്നു. ഈ പ്രശ്‌നം നേരിടുന്നതിന് സര്‍ക്കാരും പൊതുസമൂഹവും സാങ്കേതിക വിദ്യ കമ്പനികളും ഒന്നിച്ച് നില്‍ക്കണമമെന്നും വാട്‌സ്ആപ്പ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com