ഹൈദരാബാദ്: പുറത്തിറക്കി മാസങ്ങള്‍ക്കുള്ളില്‍ വമ്പന്‍ ഓഫറാണ് ഒപ്പോ മുന്നോട്ട് വച്ചിരിക്കുന്നത്. ആമസോണിലും ഫഌപ്കാര്‍ട്ടിലും ഫോണ്‍ ഓര്‍ഡര്‍ ചെയ്താല്‍ 3000 രൂപയുടെ ഡിസ്‌കൗണ്ടെന്ന മോഹന വാഗ്ദാനമാണ് ഒപ്പോ നല്‍കുന്നത്.
മാര്‍ച്ചില്‍ പുറത്തിറക്കിയ എഫ്-7 ന്റെ 4 ജിബി റാം മെമ്മറിയുള്ള ഫോണ്‍ 21,990രൂപയ്ക്കാണ് നേരത്തെ വിറ്റുപോയിരുന്നത്. 6 ജിബി മെമ്മറിയുള്ളത് 26,990 നും. വിലക്കുറവ് പ്രാബല്യത്തില്‍ വന്നതോടെ നാല് ജിബിയുടെ മോഡലിന് 2000 രൂപയും 6 ജിബി റാമിന്റെ ഫോണിന് 3000 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ 19,990 നും 23,990 നും എഫ് -7 മോഡലുകള്‍ സ്വന്തമാക്കാന്‍ സാധിക്കും.
6.23 ഇഞ്ച് ഫുള്‍ സ്‌ക്രീന്‍ ഫുള്‍ എച്ച്ഡിയാണ് എഫ്-7 ന്റെ പ്രധാന സവിശേഷത. ഡ്യുവല്‍ സിം ഫോണായ എഫ്-7 നില്‍ 16 എംപി ബാക്ക് ക്യാമറയും 25 എംപി സെല്‍ഫി ക്യാമറയുമാണ് നല്‍കിയിരിക്കുന്നത്.
64 ജിബിയാണ് 19,990 രൂപയുടെ ഫോണിന്റെ ഇന്റേര്‍ണല്‍ സ്‌റ്റോറേജ്. 6 ജിബിയുടെ ഫോണിന് 128 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജും ഉണ്ട്. ഓണ്‍ലൈന്‍ കച്ചവടത്തില്‍ ഇന്ത്യയിലെ സാന്നിധ്യം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ഓഫര്‍ ഒപ്പോ അവതരിപ്പിച്ചിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ