പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലേ, ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കില്ല; കര്‍ശന നിര്‍ദേശവുമായി ഐആര്‍ഡിഎ

പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലേ, ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കില്ല; കര്‍ശന നിര്‍ദേശവുമായി ഐആര്‍ഡിഎ
പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലേ, ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കില്ല; കര്‍ശന നിര്‍ദേശവുമായി ഐആര്‍ഡിഎ

മുംബൈ: പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് കവറേജ് നല്‍കരുതെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഐആര്‍ഡിഎ (ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഒഫ് ഇന്ത്യ) നിര്‍ദേശം. സുപ്രിം കോടതി ഉത്തരവു പ്രകാരമാണ് ഐആര്‍ഡിഎ നടപടി.

ഇന്‍ഷുറന്‍സ് കവറേജ് നല്‍കുന്നതിന് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐആര്‍ഡിഎ കമ്പനികള്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത് അനുസരിച്ച് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് കവറേജ് നല്‍കാനാവില്ല. 

ഇത്തരമൊരു നിര്‍ദേശം നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നാണ് കമ്പനികളുടെ വാദം. ഇക്കാര്യം കേന്ദ്ര റോഡ്, ഉപരിതല ഗതാഗത വകുപ്പിനെ കമ്പനികള്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ സുപ്രിം കോടതിയുടെ ഉത്തരവ് നിലനില്‍ക്കുന്നതില്‍ ഒന്നും ചെയ്യാനാവില്ലെന്ന് ഐആര്‍ഡിഎ പറയുന്നു. ഈ പശ്ചാത്തലത്തില്‍ കമ്പനികള്‍ വ്യക്തതയ്ക്കായി സുപ്രിം കോടതിയെ സമീപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മലിനീകരണം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് വാഹനങ്ങള്‍ക്ക് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്‍ഷുറന്‍സ് നല്‍കരുതെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചത്. ഇതിനോടൊപ്പം പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ പമ്പുകള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ഇതും നടപ്പാക്കുന്നതില്‍ പ്രായോഗിക പ്രശ്‌നങ്ങളുണ്ടെന്നാണ് പമ്പുടമകള്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com