ഫെയ്‌സ്ബുക്ക് മെസന്‍ജറില്‍ വരുന്ന വ്യാജ അക്കൗണ്ടുടമകളെ തിരിച്ചറിയാം; പുതിയ ഫീച്ചര്‍ ഇങ്ങനെ

വാട്ട്‌സ് ആപ്പിന് സമാനമായി വ്യാജന്മാരെ തിരിച്ചറിയാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഫെയ്‌സ്ബുക്ക്
ഫെയ്‌സ്ബുക്ക് മെസന്‍ജറില്‍ വരുന്ന വ്യാജ അക്കൗണ്ടുടമകളെ തിരിച്ചറിയാം; പുതിയ ഫീച്ചര്‍ ഇങ്ങനെ

മുംബൈ: വാട്ട്‌സ് ആപ്പിന് സമാനമായി വ്യാജന്മാരെ തിരിച്ചറിയാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഫെയ്‌സ്ബുക്ക്. പരീക്ഷണാടിസ്ഥാനത്തിലാണ് ഫെയ്‌സ്ബുക്ക് സംവിധാനം ഒരുക്കിയിരിക്കുന്നത്. കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തില്‍ ഫെയ്‌സ്ബുക്ക് പ്രതിരോധത്തിലായ പശ്ചാത്തലത്തിലാണ് വിശ്വാസ്യത വര്‍ധിപ്പിക്കാന്‍ കമ്പനി നടപടികള്‍ സ്വീകരിക്കുന്നത്.

സംശയകരമായ അക്കൗണ്ടുടമകളെ തിരിച്ചറിയാന്‍ ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളെ സഹായിക്കുന്ന ഫീച്ചറാണ് ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ അജ്ഞാതരായ അക്കൗണ്ടുടമകളില്‍ നിന്നും ഫെയ്‌സ്ബുക്ക് മെസന്‍ജറിലേക്ക് സന്ദേശങ്ങള്‍ വരുന്നത് ഉപഭോക്താക്കള്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത് തടയുകയാണ് ലക്ഷ്യം. ഇത്തരത്തിലുളള സന്ദേശങ്ങള്‍ വന്നാല്‍ മുന്നറിയിപ്പ് നല്‍കുന്ന ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. 

ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് റഷ്യയില്‍ നിന്നുമാണ് ഫെയ്‌സ്ബുക്കില്‍ ലോഗിങ് ഇന്‍ ചെയ്തിരിക്കുന്നത്, അടുത്തിടെയാണ് ഫെയ്‌സ്ബുക്കില്‍ അക്കൗണ്ട് തുറന്നിരിക്കുന്നത് അത്തരത്തില്‍ അജ്ഞാതവും സംശയകരവുമായ അക്കൗണ്ടുടമയെ കുറിച്ചുളള വിവരങ്ങളാണ് ഫെയ്‌സ്ബുക്ക് മുന്നറിയിപ്പായി നല്‍കുക. ഇതിലുടെ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് ഉപഭോക്താവ് നീങ്ങുന്നത് ഒഴിവാക്കാനാകുമെന്ന് ഫെയ്‌സ്ബുക്ക് കണക്കുകൂട്ടുന്നു. 

നിലവില്‍ ഗ്രൂപ്പ് ചാറ്റിങ് ഫെയ്‌സ്ബുക്കില്‍ സജീവമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അജ്ഞാതര്‍ ഇത്തരം ചര്‍ച്ചകളില്‍ കടന്നുകൂടി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് സ്വാഭാവികമാണ്. ഈ പശ്ചാത്തലത്തില്‍ ഈ ഫീച്ചര്‍ ഉപകാരപ്രദമാകുമെന്നാണ് ഫെയ്‌സ്ബുക്ക് പറയുന്നത്. വ്യാജ അക്കൗണ്ടുകളില്‍ നിന്നും സന്ദേശങ്ങള്‍ അയക്കുന്നത് ഉള്‍പ്പെടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ഇത് സഹായകമാകുമെന്നും ഫെയ്‌സ്ബുക്ക് കണക്കുകൂട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com