ചോദ്യം ചോദിക്കാന്‍ ക്വസ്റ്റിയന്‍ ബോക്‌സ്: ആപ്പില്‍ ആളെക്കൂട്ടി ഇന്‍സ്റ്റഗ്രാം

ഉപഭോക്താക്കളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ വേണ്ടി പുത്തന്‍ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം.
ചോദ്യം ചോദിക്കാന്‍ ക്വസ്റ്റിയന്‍ ബോക്‌സ്: ആപ്പില്‍ ആളെക്കൂട്ടി ഇന്‍സ്റ്റഗ്രാം

പഭോക്താക്കളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ വേണ്ടി പുത്തന്‍ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം. ഐഓഎസ് ആന്‍ഡ്രോയിഡ് പതിപ്പുകളിലെ ഏറ്റവും പുതിയ ഇന്‍സ്റ്റാഗ്രാം ആപ്ലിക്കേഷന്‍ പതിപ്പില്‍ ക്വസ്റ്റ്യന്‍ സ്റ്റിക്കര്‍ ഫീച്ചര്‍ അവതരിപ്പിച്ചു. കഴിഞ്ഞ ഒരുമാസമായി ഈ സ്റ്റിക്കര്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചിരുന്നു. ചോദ്യങ്ങള്‍ നല്‍കാവുന്ന ബോക്‌സ് ഇന്‍സ്റ്റാഗ്രാം സ്‌റ്റോറീസിനൊപ്പം നല്‍കാന്‍ സാധിക്കുന്ന ഫീച്ചറാണിത്. 

ചോദ്യങ്ങള്‍ കാണുന്ന ഉപയോക്താക്കള്‍ക്ക് ആ ചോദ്യത്തിന് ബോക്‌സിനുള്ളില്‍ ഉത്തരം ടൈപ്പ് ചെയ്യാനും കഴിയും. അത് റസ്‌റ്റോറന്റുകളുടെ നിര്‍ദ്ദേശങ്ങളോ പാട്ടുകളോ എന്തുമാവാം. ഈ ഫീച്ചര്‍ ഉപയോഗിക്കണമെങ്കില്‍ ഉപയോക്താക്കള്‍ സ്‌റ്റോറീസിനൊപ്പം ഒരു സ്റ്റിക്കര്‍ കൂടി ചേര്‍ക്കണമെന്നത് മറ്റൊരു പ്രത്യേകതയാണ്. അതില്‍ ചോദ്യമോ കാഴ്ചക്കാര്‍ക്ക് മറുപടി പറയാനുള്ള സ്ഥലമോ നല്‍കാം. 

ആരെങ്കിലും മറുപടി നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ നോട്ടിഫിക്കേഷന്‍ ആ സ്‌റ്റോറിയ്ക്ക് താഴെ കാണാന്‍ സാധിക്കും. വ്യൂവേഴ്‌സ് ലിസ്റ്റില്‍ തന്നെ മറുപടികളും കാണാം. ഉപയോക്താക്കള്‍ തമ്മിലുള്ള ആശയവനിമിയം വര്‍ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ഇന്‍സ്റ്റാഗ്രാം 'ക്വസ്റ്റിയന്‍ ബോക്‌സ്' ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.  നേരത്തെ 'യെസ് ' അല്ലെങ്കില്‍ 'നോ' എന്ന് ഉത്തരം ലഭിക്കുന്ന  ചോദ്യങ്ങള്‍ ചോദിക്കാനുള്ള സൗകര്യം ഇന്‍സ്റ്റാഗ്രാംഅവതരിപ്പിച്ചിട്ടുണ്ട്. 

ഇന്‍സ്റ്റാഗ്രാമിന് 40 കോടി ഉപയോക്താക്കളാണ് നിലവിലുള്ളത്. ഇന്‍സ്റ്റാഗ്രാമിന്റെ ഏറ്റവും ജനപ്രീതിയുള്ള ഫീച്ചറുകളിലൊന്നാണ് സ്‌റ്റോറീസ്. കഴിഞ്ഞമാസമാണ് ക്വസ്റ്റന്‍ ബോക്‌സ് ഫീച്ചര്‍ ഇന്‍സ്റ്റാഗ്രാം പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാക്കിയത്. മുന്‍പ്് അയക്കുന്ന സന്ദേശങ്ങള്‍ നേരെ ഡയറക്ട് മെസേജിലാണ് വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ അത് നേരിട്ട് സ്‌റ്റോറികള്‍ക്ക് കീഴില്‍ തന്നെയാണ് ക്രമീകരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com