ലുക്കില്‍ മാത്രമല്ല, ഡിസൈനിലും അമ്പരപ്പിച്ച് ടാറ്റ;  റോഡ് കീഴടക്കാന്‍  'ഹാരിയര്‍' വരുന്നു

ടിയാഗോ, ഹെക്‌സ, നെക്‌സോണ്‍.. ഇപ്പോളിതാ ഹാരിയറും, ടാറ്റ തുടങ്ങിയിട്ടേയുള്ളൂവെന്നാണ് വാഹന വിപണിയിലെ പുതിയ അടക്കം പറച്ചിലുകള്‍
ലുക്കില്‍ മാത്രമല്ല, ഡിസൈനിലും അമ്പരപ്പിച്ച് ടാറ്റ;  റോഡ് കീഴടക്കാന്‍  'ഹാരിയര്‍' വരുന്നു

മുംബൈ: കാര്‍ വിപണിയുടെ മുഖച്ഛായ മാറ്റുന്ന ഡിസൈനുകളുമായാണ് ഈയിടെയായി ടാറ്റയുടെ  വരവ്. ടിയാഗോ, ഹെക്‌സ, നെക്‌സോണ്‍.. ഇപ്പോളിതാ ഹാരിയറും, ടാറ്റ തുടങ്ങിയിട്ടേയുള്ളൂവെന്നാണ് വാഹന വിപണിയിലെ പുതിയ അടക്കം പറച്ചിലുകള്‍. എച്ച്5 എക്‌സ് എന്ന സാങ്കല്‍പിക പേരില്‍ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച കിടിലന്‍ എസ് യു വി ക്ക് ഹാരിയര്‍ എന്നാണ് പേരിട്ടിരിക്കുന്നത്.

ജഗ്വാര്‍ ലാന്‍ഡ് റോവറുമായി ചേര്‍ന്നാണ് പുത്തന്‍ എസ് യു വി ടാറ്റ പുറത്തിറക്കുന്നത്. സ്റ്റൈലും മികവും സമന്വയിക്കുമെന്ന് ചുരുക്കം.
പരീക്ഷണ ഓട്ടം പലതവണ ഹാരിയര്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്നാണ് റിപ്പോര്‍ട്ട്.

അടുത്ത വര്‍ഷമാദ്യം ഹാരിയര്‍  വിപണിയിലിറക്കാനാണ് ടാറ്റ ലക്ഷ്യമിടുന്നത്. പുതിയ ഇംപാക്ട് ഡിസൈന്‍ 2.0 യില്‍ ലാന്‍ഡ് റോവര്‍ എല്‍-550 പ്ലാറ്റ്‌ഫോമിലാണ് ഹാരിയര്‍ പുറത്തിറങ്ങുക. 

സ്റ്റൈലിഷ് ബോഡിക്ക് ചേരുന്ന വലിയ വീല്‍, പ്രീമിയം ഫീച്ചേഴ്‌സുള്ള ഉള്‍വശം എന്നിവ ഓട്ടോ എക്‌സ്‌പോയിലേ ശ്രദ്ധിക്കപ്പെട്ടിരുന്നു.അഞ്ച് സീറ്റാണ് നിലവില്‍ അവതരിപ്പിച്ച ഡിസൈനിലുള്ളത്. ഏഴ് സീറ്റിലേക്ക് ഭാവിയില്‍ മാറ്റിയേക്കാമെന്നാണ് കമ്പനി നല്‍കുന്ന സൂചന. ഒടുങ്ങാത്ത കരുത്തുള്ള വന്യമൃഗമെന്നാണ് ഹാരിയറിന്റെ അര്‍ത്ഥം. മുന്നിലെത്തുന്ന ഏത് തടസ്സത്തെയും നിസ്സാരമായി മറികടക്കാന്‍ കൂടി കഴിവുണ്ട് ഹാരിയറിന്. ടാറ്റയുടെ ഹാരിയറില്‍ നിന്നും മറ്റൊന്നും വിപണി പ്രതീക്ഷിക്കുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com