ഓണ്‍ലൈന്‍ ഷോപ്പിംഗ് ഭീമന്‍മാര്‍ ഇന്ന് ഏറ്റുമുട്ടും; കാത്തിരിക്കുന്നത് ഓഫര്‍ പെരുമഴ

ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതല്‍ ആമസോണിന്റെ പ്രൈം ഡേ സെയില്‍ ആരംഭിക്കും. 36 മണിക്കൂറാണ് ഓഫര്‍ നിലനില്‍ക്കുന്നത്.
ഓണ്‍ലൈന്‍ ഷോപ്പിംഗ് ഭീമന്‍മാര്‍ ഇന്ന് ഏറ്റുമുട്ടും; കാത്തിരിക്കുന്നത് ഓഫര്‍ പെരുമഴ

ഹൈദരാബാദ്: ഓണ്‍ലൈന്‍ ഷോപ്പിംഗ് രംഗത്തെ അതികായന്‍മാരായ ആമസോണും ഫഌപ്കാര്‍ട്ടും ഏറ്റുമുട്ടുന്നു. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ 10 മുതല്‍ 70 ശതമാനം വരെ ഓഫര്‍ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതല്‍ ആമസോണിന്റെ പ്രൈം ഡേ സെയില്‍ ആരംഭിക്കും. 36 മണിക്കൂറാണ് ഓഫര്‍ നിലനില്‍ക്കുന്നത്.സ്മാര്‍ട്ട്‌ഫോണുകള്‍, ഇലക്ട്രിക് ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍ എന്നിവയ്ക്കാണ് കൂറ്റന്‍ ഡിസ്‌കൗണ്ട് ലഭിക്കുന്നത്.

ഇലക്ട്രോണിക് സാധനങ്ങള്‍ക്ക് 50 ശതമാനം വരെയും സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 40 ശതമാനം വരെയും ആണ് ഓഫര്‍.ഫര്‍ണിച്ചറുകള്‍ക്ക് 70 ശതമാനം വരെ കിഴിവെന്ന മോഹന വാഗ്ദാനവും ഓണ്‍ലൈന്‍ ഷോപ്പിംഗ് ഭീമനായ ആമസോണ്‍ നല്‍കുന്നുണ്ട്.

സ്മാര്‍ട്ട്‌ഫോണുകളില്‍ വണ്‍ പ്ലസ്, വിവോ വി 9, സാംസങ്ങ് ഗ്യാലക്‌സി നോട്ട് -8, മോട്ടോ ജി -6 തുടങ്ങിയ കിടിലന്‍ ക്യാമറ ക്വാളിറ്റിയുള്ള ഫോണുകളും സെയിലിന് എത്തുന്നുണ്ട്.3000 രൂപ മുതല്‍ 10,000 രൂപവരെയാണ് സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്ന ഓഫര്‍. ഇന്ത്യയില്‍ നിലവില്‍ ഏറ്റവുമധികം ആരാധകരുള്ള റെഡ്മി വൈ-2 സ്‌പെഷ്യല്‍ സെയില്‍ ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിക്കും. എച്ച് ഡി എഫ് സി ബാങ്കിന്റെ കാര്‍ഡ് ഉപയോഗിച്ച് ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് പത്ത് ശതമാനം ഇന്‍സ്റ്റന്റ് ഡിസികൗണ്ടും ലഭ്യമാണ്. കഴിഞ്ഞ വര്‍ഷം 30 മണിക്കൂറായിരുന്നു പ്രൈം ഡേ സെയില്‍ നടന്നത്.

 വൈകുന്നേരം നാല് മണി മുതലാണ് ഫഌപ്കാര്‍ട്ടില്‍ സെയില്‍ ആരംഭിക്കുന്നത്. 70,000 രൂപയുടെ ഗൂഗിള്‍ പിക്‌സല്‍ - 2 സ്മാര്‍ട്ട് ഫോണ്‍ 42,999 രൂപയ്ക്കാണ് ഫഌപ്കാര്‍ട്ടിന്റെ ബിഗ് ഷോപ്പിംഗ് ഡേയ്‌സ് സെയിലില്‍ എത്തുന്നത്. 
എസ്ബിഐ കാര്‍ഡുകള്‍ ഉപയോഗിച്ച് സാധനം വാങ്ങുമ്പോള്‍ പതിവുപോലെ പത്ത് ശതമാനം ഡിസ്‌കൗണ്ടും ഫഌപ്കാര്‍ട്ട് ഓഫര്‍ ചെയ്യുന്നുണ്ട്. 42,999 രൂപയ്ക്ക് വില്‍ക്കുന്ന ഗൂഗിള്‍ പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണിന് 3000 രൂപവരെ എക്‌സ്‌ചേയ്ഞ്ച് ഓഫറും 8000 രൂപവരെ കാഷ്ബാക്ക് ഓഫറും ലഭിക്കും. 37000 രൂപ വരെ ബൈ ബാക്ക് മൂല്യവും ഫ്‌ളിപ്കാര്‍ട്ട് ഉറപ്പുനല്‍കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com