ആള്‍ട്ടോയോ വാഗണ്‍ ആറോ...!! മാരുതിയുടെ ഏറ്റവും പുതിയ മോഡല്‍

വൈ 1 കോ എന്ന പേര് നല്‍കിയ ചെറുകാര്‍ 2020ഓടെ വിപണിയില്‍ എത്തുമെന്നാണ് സൂചന.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വാഹനപ്രേമികള്‍ക്ക് ഒട്ടേറെ പുതിയ മോഡലുകള്‍ സമ്മാനിച്ച മാരുതി സുസുക്കിയുടെ പുതിയ കാര്‍ വരുന്നു. വൈ 1 കോ എന്ന പേര് നല്‍കിയ ചെറുകാര്‍ 2020ഓടെ വിപണിയില്‍ എത്തുമെന്നാണ് സൂചന. ആള്‍ട്ടോയ്ക്കും വാഗണ്‍ ആറിനും ഇടയിലാവും പുതിയ മോഡലിന്റെ സ്ഥാനം. 

800 -1,000 സി.സി. ശേഷിയുള്ള പെട്രോള്‍ എന്‍ജിന്‍ ആകും വാഹനത്തില്‍ ഉണ്ടാവുക. വരാനിരിക്കുന്ന പുതിയ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ കൈവരിച്ച മോഡലായിരിക്കും ഇത്. ഇന്ത്യയിലായിരിക്കും നിര്‍മാണം. 2020 ആദ്യം വാഹനത്തിന്റെ പ്രോട്ടോടൈപ്പ് ലഭ്യമായി തുടങ്ങും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com