ലോകത്തിലെ ഏറ്റവും മികച്ച വിമാനകമ്പനികള്‍ ഏതൊക്കെയാണ്: യാത്രികര്‍ പറയുന്നു

ഏറ്റവും മികച്ച 10 വിമാനകമ്പനികളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്
ലോകത്തിലെ ഏറ്റവും മികച്ച വിമാനകമ്പനികള്‍ ഏതൊക്കെയാണ്: യാത്രികര്‍ പറയുന്നു

ലോകത്തിലെ ഏറ്റവും മികച്ച വിമാനകമ്പനികള്‍ ഏതൊക്കെയാണെന്ന് യാത്രക്കാരോട് ചോദിച്ചാല്‍ ആദ്യം പറയുക ആരുടെ പേരായിരിക്കും. വമ്പന്മാരായ അമേരിക്കയിലേയും ബ്രിട്ടനിലേയും കമ്പനികളൊന്നുമല്ല. സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ആണ് ഏറ്റവും മികച്ച വിമാനകമ്പനിയെന്നാണ് യാത്രക്കാരുടെ പക്ഷം. വമ്പന്മാരായ എമിറേറ്റ്‌സിനേയും ഖത്തര്‍ എയര്‍വേയ്‌സിനേയുമെല്ലാം പിന്നിലാക്കിക്കൊണ്ടാണ് സിംഗപ്പൂര്‍ ആദ്യ സ്ഥാനം കീഴടക്കിയത്. സ്‌കൈട്രാസാണ് ഏറ്റവും മികച്ച വിമാനക്കമ്പനിക്ക് വേണ്ടിയുള്ള 2018 വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡ്  പ്രഖ്യാപിച്ചത്. 

ഏറ്റവും മികച്ച 10 വിമാനകമ്പനികളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. ഒരു യുഎസ് വിമാനകമ്പനി പോലും പട്ടികയില്‍ ഇടം കണ്ടെത്തിയിട്ടില്ല. യാത്രക്കാരുടെ സംതൃപ്തിയുടെ അടിസ്ഥാനത്തിലാണ് സ്‌കൈട്രാക്‌സ് പട്ടിക പുറത്തിറക്കിയത്. 2017 ഓഗസ്റ്റ് മുതല്‍ 2018 മേയ് വരെ നടത്തിയ പഠനത്തില്‍ വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള 100 ല്‍ അധികം ഉപഭോക്താക്കള്‍ പങ്കെടുത്തു. 20.36 മില്യണ്‍ ആളുകളോടാണ് 335 വിമാനകമ്പനികളെക്കുറിച്ച് ചോദിച്ചത്. ഇതില്‍ നിന്നാണ് അന്തിമ പട്ടികയിലേക്ക് എത്തിയത്. 

ഖത്തര്‍ എയര്‍വേയസാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് പിന്നില്‍ നില്‍ക്കുന്നത്. എഎന്‍എ ഓള്‍ നിപ്പോണ്‍ എയര്‍വേയ്‌സാണ് മൂന്നാം സ്ഥാനത്ത്. ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എമിറേറ്റ്‌സ് നാലാം സ്ഥാനത്താണ്. ഇവിഎ എയര്‍, ലുഫ്താന്‍സ, ഹെയ്‌നന്‍ എയര്‍ലൈന്‍സ്, ഗരുഡ ഇന്തോനേഷ്യ, തായ് എയര്‍വേയ്‌സ് എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ മറ്റ് വിമാനകമ്പനികള്‍. 

അമേരിക്കയുടെ വമ്പന്‍ വിമാനകമ്പനികളില്‍ ഒന്നു പോലും പട്ടികയില്‍ ഇടംനേടിയില്ല. ലോകജനസംഖ്യയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യയുടെ വിമാനകമ്പനികളും യാത്രക്കാരുടെ കണ്ണില്‍ പരാജയമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com