ഫ്യൂഷനും എസ്‌കേപും തിരികെ വിളിച്ച് ഫോര്‍ഡ്; നിര്‍മ്മാണപ്പിഴവ് കണ്ടെത്തിയത് 550,000 വാഹനങ്ങളില്‍

ഫ്യൂഷനും എസ്‌കേപും തിരികെ വിളിച്ച് ഫോര്‍ഡ്; നിര്‍മ്മാണപ്പിഴവ് കണ്ടെത്തിയത് 550,000 വാഹനങ്ങളില്‍

ഈ കാറുകള്‍ ഉപയോഗിക്കുന്നവര്‍ ഷിഫ്റ്റര്‍ കേബിളുകള്‍ മാറ്റി ഉപയോഗിക്കണമെന്നും അല്ലെങ്കില്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ ഹാന്‍ഡ് ബ്രേക്ക് കൂടി ഇടണമെന്നും കമ്പനി വ്യക്തമാക്കി

ന്യൂയോര്‍ക്ക്: നിര്‍മ്മാണത്തില്‍ പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഫ്യൂഷന്‍, എസ്‌കേപ് കാറുകള്‍ ഫോര്‍ഡ് തിരിച്ചു വിളിച്ചു.550,000 കാറുകളാണ് കമ്പനി തിരികെ വിളിച്ചത്.ഇതാദ്യമായാണ് ഇത്രയധികം കാറുകള്‍ വിപണിയില്‍ നിന്നും കമ്പനി തിരികെ വിളിക്കുന്നത്. 

2013-16 ഫോര്‍ഡ് ഫ്യൂഷനിലും 2013-2014 എസ്‌കേപിലുമാണ് ഗിയര്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. ഈ പ്രശ്‌നം നിലനില്‍ക്കുന്ന കാറുകളില്‍ ഡ്രൈവറിന്റെ നിയന്ത്രണത്തില്‍ വാഹനം നില്‍ക്കില്ല എന്നതാണ് പ്രധാന കാരണം. ഡ്രൈവര്‍ ഒരു ഗിയറിലേക്ക് ഇടുകയും വാഹനം മറ്റൊരു ഗിയറില്‍ ഓടുകയും ചെയ്യും.ഷിഫ്റ്റര്‍ കേബിള്‍ സ്ഥാനം തെറ്റിയതാണ്  ഈ പിഴവിന് കാരണം. പക്ഷേ ഈ പ്രശ്‌നത്തെ തുടര്‍ന്ന് എന്തെങ്കിലും അപകടങ്ങളുണ്ടായതായി റിപ്പോര്‍ട്ടുകളൊന്നും വന്നിട്ടില്ലെന്ന് ഫോര്‍ഡ് വ്യക്തമാക്കി.

ഈ കാറുകള്‍ ഉപയോഗിക്കുന്നവര്‍ ഷിഫ്റ്റര്‍ കേബിളുകള്‍ മാറ്റി ഉപയോഗിക്കണമെന്നും അല്ലെങ്കില്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ ഹാന്‍ഡ് ബ്രേക്ക് കൂടി ഇടണമെന്നും കമ്പനി വ്യക്തമാക്കി. പാര്‍ക്ക് ചെയ്ത വാഹനം മുന്നോട്ട് നീങ്ങില്ലയെന്ന് ഉറപ്പ് വരുത്തിയ ശേഷമേ പുറത്ത് പോകാവൂ എന്നും ഫോര്‍ഡ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com