വനിതകളോട് നോ പറഞ്ഞ് ഇന്ത്യ; സംരംഭക സൗഹൃദ നഗരങ്ങള്‍  ബംഗളുരുവും ഡല്‍ഹിയും മാത്രം

ലോകത്തെ 50 വനിതാ സംരംഭക സൗഹൃദ നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയതില്‍ ഇന്ത്യയില്‍ നിന്ന് ബംഗളുരു നാല്‍പതാം സ്ഥാനത്തും  ഡല്‍ഹി 49 ാം സ്ഥാനത്തുമാണ് എത്തിയത്
വനിതകളോട് നോ പറഞ്ഞ് ഇന്ത്യ; സംരംഭക സൗഹൃദ നഗരങ്ങള്‍  ബംഗളുരുവും ഡല്‍ഹിയും മാത്രം

തിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണെങ്കിലും വനിതാ സംരംഭകര്‍ക്ക് ഒട്ടും യോജിച്ച സ്ഥലമല്ല ഇന്ത്യയെന്നാണ് സര്‍വ്വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. ലോകത്തെ 50 വനിതാ സംരംഭക സൗഹൃദ നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയതില്‍ ഇന്ത്യയില്‍ നിന്ന് ബംഗളുരു നാല്‍പതാം സ്ഥാനത്തും  ഡല്‍ഹി 49 ാം സ്ഥാനത്തുമാണ് എത്തിയത്. മറ്റ് നഗരങ്ങളൊന്നും പട്ടികയില്‍ ഇടം കണ്ടെത്തിയില്ല. വനിതാ സംരംഭകരില്‍ നിന്നും നയതന്ത്രഞ്ജരില്‍ നിന്നും മാധ്യമപ്രവര്‍ത്തകരില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍വ്വേ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 

ലോകത്തിലേക്കും വനിതാ സംരംഭകര്‍ക്ക് ഏറ്റവും യോജിച്ച നഗരം ന്യൂയോര്‍ക്ക് ആണ്. സന്‍ഫ്രാന്‍സിസ്‌കോ, ലണ്ടന്‍, ബോസ്റ്റണ്‍, സ്‌റ്റോക്‌ഹോം, ലോസ് ഏഞ്ചല്‍സ്, വാഷിംഗ്ടണ്‍ ഡിസി ,സിംഗപ്പൂര്‍, ടൊറന്റോ, സീറ്റില്‍, സിഡ്‌നി എന്നിവയാണ് ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള മറ്റ് നഗരങ്ങള്‍. സിംഗപ്പൂരാണ് ഏഷ്യയില്‍ നിന്നും പട്ടികയില്‍ ഒന്നാമതെത്തിയത്.ഹോങ്കോങ്, തായ്‌പേയ്, ബീജിങ്,ടോക്യോ, ക്വലാലംപൂര്‍, ഷാങ്ഹായ് എന്നിവയാണ് ഇന്ത്യയിലെ രണ്ട് നഗരങ്ങള്‍ക്ക് പുറമേയുള്ളത്.  

സിലിക്കണ്‍ വാലിയിലേതു പോലെ തന്നെ ഇന്ത്യയിലെ സംരംഭക മേഖലയില്‍ പുരുഷാധിപത്യമാണ് നിറഞ്ഞു നില്‍ക്കുന്നതെന്ന് സര്‍വ്വേ വ്യക്തമാക്കുന്നു. 9ശതമാനം സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമാണ് സ്ത്രീകളുടേതായി ഉള്ളത്. വനിതാ സംരംഭകരെ സംബന്ധിച്ച് ഇന്ത്യ ഒരിക്കലും സുരക്ഷിതമായ സ്ഥലമല്ലെന്നാണ് ഷിറോസ് സ്ഥാപകയായ സെയ്ര്‍ ചഹല്‍ പറയുന്നത്. 

സ്വന്തമായി സ്ഥാപനം തുടങ്ങാനാഗ്രഹിക്കുന്ന സ്ത്രീകളെ സംബന്ധിച്ച് മൂലധനം കണ്ടെത്തുക വലിയ കടമ്പയാണ്. യോജിച്ച ഉപദേശകരെ കണ്ടെത്തുന്നതിനും സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കുന്നതിനും സ്ത്രീകള്‍ വളരെ പ്രയാസപ്പെടുന്നുണ്ടെന്നും സര്‍വ്വേ പറയുന്നു. നിക്ഷേപകര്‍ പുരുഷന്‍മാരായതിനാല്‍ സൗഹാര്‍ദ്ദപരമായ അന്തരീക്ഷമല്ല പലപ്പോഴും ഉണ്ടാകുന്നതെന്നും ഇന്ത്യയില്‍ നിന്നുള്ള വനിതാ സംരംഭകര്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com