ഉപഭോക്താക്കള്‍ക്ക് ഭീഷണിയുമായി ജിമെയിലിന്റെ പുതിയ സവിശേഷത

യുഎസ് ഇന്റലിജന്‍സ് അധികൃതരാണ് ഈ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിക്കുന്നത്.  
ഉപഭോക്താക്കള്‍ക്ക് ഭീഷണിയുമായി ജിമെയിലിന്റെ പുതിയ സവിശേഷത

ഗൂഗിളിന്റെ ഏറ്റവും വലിയ ജനപ്രിയ ഇമെയില്‍ സംവിധാനമാണ് ജിമെയില്‍. ജിമെയിലില്‍ പുതുതായി കൊണ്ടുവന്ന സവിശേഷത കോണ്‍ഫിഡന്‍ഷ്യല്‍ മോഡ് എന്ന പുതിയ സവിശേഷത സൈബര്‍ ആക്രമണങ്ങള്‍ക്ക് വളിവെക്കുമെന്ന് റിപ്പോര്‍ട്ട്. യുഎസ് ഇന്റലിജന്‍സ് അധികൃതരാണ് ഈ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിക്കുന്നത്.  

സൈബര്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ക്കും നിയമപാലന വിഭാഗത്തിനും ഇന്റലിജന്‍സ് ഇതുസംബന്ധിച്ച കുറിപ്പ് കൈമാറിയിട്ടുണ്ട്. സൂക്ഷ്മബോധമുള്ള ഇ-മെയിലുകള്‍ക്ക് എക്‌സ്പയറി ഡേറ്റ് സൃഷ്ടിക്കാനും ഇവയില്‍ പിന്നീടുള്ള ആശയവിനിമയത്തിന് രണ്ടു ഘട്ടങ്ങളായുള്ള ആധികാരികത സമ്പ്രദായം കൊണ്ടുവരാനും ഉപയോക്താവിനെ സഹായിക്കുന്നതാണ് കോണ്‍ഫിഡന്‍ഷ്യല്‍ മോഡ്. 

സൂക്ഷ്മബോധമുള്ളതായി തരംതിരിച്ച ഇമെയിലിലേക്ക് ഉപയോക്താവിന് വീണ്ടും പ്രവേശിക്കണമെങ്കില്‍ ഒരു ലിങ്കില്‍ ക്ലിക് ചെയ്യേണ്ടതുണ്ട്. ഇത് ഹാക്കര്‍മാര്‍ക്ക് എളുപ്പത്തില്‍ കടന്നുകയറാന്‍ സാധ്യത തുറന്നുകൊടുക്കുന്ന ഒന്നാണെന്നാണ് വിലയിരുത്തല്‍. തീര്‍ത്തും സ്വകാര്യമായ ഈ ലിങ്കിന്റെ കൃത്രിമ പതിപ്പുകളടങ്ങുന്ന കൂട്ടായ സന്ദേശങ്ങളിലൂടെ ഉപയോക്താവിന്റെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താന്‍ ഹാക്കര്‍മാര്‍ ശ്രമിച്ചേക്കുമെന്നാണ് ഇന്റലിജന്‍സ് അധികൃതരുടെ മുന്നറിയിപ്പ്. 

വലിയൊരു ഭീഷണിയായി വളര്‍ന്നുവരാന്‍ എല്ലാവിധ സാധ്യതകളും പുതിയ സവിശേഷതക്കുണ്ടെന്നും ഇത് ആഗോളതലത്തിലുള്ള ജിമെയില്‍ ഉപയോക്താക്കളെ ഒരുപോലെ ബാധിക്കുന്ന വിഷയമാണെന്നും യുഎസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. വ്യക്തിഗത വിവരങ്ങള്‍, പാസ്!വേഡുകള്‍, ക്രെഡിറ്റ് കാര്‍ഡ് സംബന്ധമായ വിവരങ്ങള്‍, പണമിടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവയാണ് ഫിഷിങ്ങിലൂടെ പ്രധാനമായും ഉന്നംവയ്ക്കുന്നത്. ബാങ്ക് അധികൃതരാണെന്നോ മറ്റോ തെറ്റിദ്ധരിപ്പിച്ചാകും ഉപയോക്താക്കളുടെ വിവരങ്ങള്‍ ഇവര്‍ ചോര്‍ത്തുക. കൃത്രിമമായ ഒരു ഫോമിലോ അല്ലെങ്കില്‍ വെബ്‌പേജിലോ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ ആവശ്യപ്പെടുകയാണ് പതിവ് രീതി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com