നിങ്ങളുടെ എ ടി എം കാര്‍ഡിന്റെ പിന്‍ ഹാക്ക് ചെയ്യാന്‍ എന്തൊരെളുപ്പമാണെന്നോ! 

ഹാക്ക് ചെയ്യപ്പെടാന്‍ വഴിയുള്ള  15 പാസ്വേഡുകളാണ് നിക്ക് ബെറി ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. 1234 കഴിഞ്ഞാല്‍ ഏറ്റവുമധികം ഹാക്കിംഗ് സാധ്യതയുള്ള നമ്പര്‍ 1111 ആണ്
നിങ്ങളുടെ എ ടി എം കാര്‍ഡിന്റെ പിന്‍ ഹാക്ക് ചെയ്യാന്‍ എന്തൊരെളുപ്പമാണെന്നോ! 

നിങ്ങളുടെ പിന്‍  1234 എന്നാണോ? എങ്കില്‍ ഒട്ടും വൈകരുത്. ഇപ്പോള്‍ തന്നെ പാസ്വേഡ് മാറ്റാനുള്ള വഴി നോക്കുക. മാറ്റിയില്ലെങ്കില്‍ അക്കൗണ്ടിലുള്ള പണവുമായി ഓണ്‍ലൈന്‍ കള്ളന്‍മാര്‍ മുങ്ങുമെന്നാണ് പ്രമുഖ ഡാറ്റാ അനലിസ്റ്റായ നിക്ക്  ബെറി പറയുന്നത്. ഓഫ്‌ലൈന്‍ കള്ളന്‍മാര്‍ക്കും നിക്ക് പറയുന്ന മാര്‍ഗ്ഗങ്ങളൊക്കെ അറിയാം. അതുകൊണ്ട് തട്ടിപ്പുകാര്‍ക്ക് എളുപ്പത്തില്‍ ഊഹിക്കാന്‍ പറ്റുന്ന ജനപ്രീതിയാര്‍ജ്ജിയ പാസ്വേഡുകള്‍ മാറ്റുന്നതാണ് കീശ കാലിയാകാതെ ഇരിക്കാനുള്ള ഒരേയൊരു വഴിയെന്ന് ധനകാര്യ വിദഗ്ധരും അഭിപ്രായപ്പെടുന്നു. 

ഹാക്കര്‍മാര്‍ക്ക് ഏറ്റവും എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുന്ന പതിനഞ്ച് പാസ്വേഡുകളില്‍ ഒന്നാമതുള്ളതാണ് നിങ്ങളുടെ പാസ്വേഡെന്ന് സാരം. 1234 എന്ന് എടിഎം കാര്‍ഡിന് പാസ്വേഡ് ഇടുന്ന ആദ്യത്തെ വ്യക്തി നിങ്ങളല്ല എന്നും ഇപ്പോള്‍ പിടികിട്ടിയില്ലേ. 

ഹാക്ക് ചെയ്യപ്പെടാന്‍ വഴിയുള്ള  15 പാസ്വേഡുകളാണ് നിക്ക് ബെറി ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. 1234 കഴിഞ്ഞാല്‍ ഏറ്റവുമധികം ഹാക്കിംഗ് സാധ്യതയുള്ള നമ്പര്‍ 1111 ആണ്. 1212,2000,4444,3333,2222,1122,1004,7777,9999 എന്നിവയാണ് ഏതുനേരത്തും ഹാക്ക് ചെയ്യപ്പെട്ടുപോകാവുന്ന മറ്റ് പാസ്വേഡുകളില്‍ ചിലത്. 8068 ആണ് നിക്കിന്റെ കണക്കുകള്‍ പ്രകാരം ഏറ്റവും കുറവ് ആളുകള്‍ ഉപയോഗിക്കുന്ന ജനപ്രിയമായ പാസ്വേഡ്.

ലോകത്ത് സാധാരണമായ ഏറ്റവും എളുപ്പത്തില്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്ന പാസ്വേഡുകള്‍ ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം ആംബുലന്‍സിലുള്ള രോഗിയുടെ അവസ്ഥയിലാണ് എന്നാണ് നിക്കിന്റെ അഭിപ്രായം. അത് മാറ്റാന്‍ തയ്യാറാകുന്നില്ലെങ്കില്‍ വെന്റിലേറ്ററിലേക്ക് മാറ്റിയ അവസ്ഥയാകുമെന്നും എപ്പോള്‍ വേണമെങ്കിലും എടിഎം കാര്‍ഡ് കാലിയാകാം എന്നുമാണ് ന്യൂമെറിക്കല്‍ ഡാറ്റാബേസ് വിശകലനം ചെയ്ത് നടത്തിയ ഇവര്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com