പവര്‍ സ്റ്റിയറിംഗില്‍ തകരാറ്; അമേസ്  തിരിച്ചു വിളിക്കുകയാണെന്ന് ഹോണ്ട 

2018 ഏപ്രില്‍ 17 മുതല്‍ മെയ് 24 വരെ പുറത്തിറങ്ങിയ അമേസ് കാറുകളിലാണ് തകരാര്‍ കണ്ടെത്തിയത്. പരിശോധനയ്ക്ക് ശേഷം തകരാറുള്ള കാറുകളിലെ പവര്‍ സ്റ്റിയറിങ് സൗജന്യമായി മാറ്റി നല്‍കുമെന്ന് ഹോണ്ട
പവര്‍ സ്റ്റിയറിംഗില്‍ തകരാറ്; അമേസ്  തിരിച്ചു വിളിക്കുകയാണെന്ന് ഹോണ്ട 

ന്യൂഡല്‍ഹി: പവര്‍ സ്റ്റിയറിങില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 7,290 അമേസ് കാറുകള്‍ തിരിച്ചു വിളിക്കുകയാണ് എന്ന് ഹോണ്ട അറിയിച്ചു. തകരാറുള്ള കാറുകള്‍ ഓടിക്കുമ്പോള്‍ ഡ്രൈവര്‍ക്ക് സ്റ്റിയറിങില്‍ ഭാരമേറുന്നത് പോലെ തോന്നുകയും ഇന്‍ഡിക്കേറ്റര്‍ തെളിയുകയും ചെയ്യും.

2018 ഏപ്രില്‍ 17 മുതല്‍ മെയ് 24 വരെ പുറത്തിറങ്ങിയ അമേസ് കാറുകളിലാണ് തകരാര്‍ കണ്ടെത്തിയത്. പരിശോധനയ്ക്ക് ശേഷം തകരാറുള്ള കാറുകളിലെ പവര്‍ സ്റ്റിയറിങ് സൗജന്യമായി മാറ്റി നല്‍കുമെന്ന് ഹോണ്ട വ്യക്തമാക്കിയിട്ടുണ്ട്.

ഈ മാസം 26 മുതലാണ് വണ്ടികള്‍ തിരിച്ചു വിളിക്കാന്‍ തുടങ്ങുന്നത്. ഡീലര്‍മാര്‍ കാറുടമകളെ നേരിട്ട് ബന്ധപ്പെടുമെന്നും ഭയപ്പെടാന്‍ ഒന്നുമില്ലെന്നും ഹോണ്ട വ്യക്തമാക്കി.വാഹനത്തിന്റെ തിരിച്ചറിയല്‍ നമ്പര്‍ ഹോണ്ടയുടെ സൈറ്റില്‍ സമര്‍പ്പിച്ചാല്‍ കാറ് പരിശോധനയ്ക്ക് നല്‍കേണ്ടി വരുമോ ഇല്ലയോ എന്ന് ഉടമകള്‍ക്ക് തന്നെ പരിശോധിക്കാം.

മെയ് അവസാനമാണ് അമേസിന്റെ രണ്ടാം പതിപ്പ് ഇന്ത്യയില്‍ പുറത്തിറക്കിയത്. ഫെബ്രുവരിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയിലായിരുന്നു ഇത് ആദ്യം അവതരിപ്പിച്ചത്. പെട്രോള്‍ കാറിന് 5.59 ലക്ഷം മുതല്‍ 7.99 ലക്ഷം വരെയും ഡീസല്‍ കാറിന് 6.69 ലക്ഷം മുതല്‍ 8.99 ലക്ഷം വരെയാണ് വില.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com