13 തികഞ്ഞില്ലെങ്കില്‍ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും വേണ്ട; കുട്ടിപ്പട്ടാളത്തിന്റെ അക്കൗണ്ടുകള്‍ക്ക് ഉടന്‍ പൂട്ടുവീഴും 

റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് മുമ്പ് ഇത്തരം അക്കൗണ്ടുകള്‍ നീക്കംചെയ്തിരുന്നതെങ്കില്‍ ഇനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ഇവ നീക്കം ചെയ്യും
13 തികഞ്ഞില്ലെങ്കില്‍ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും വേണ്ട; കുട്ടിപ്പട്ടാളത്തിന്റെ അക്കൗണ്ടുകള്‍ക്ക് ഉടന്‍ പൂട്ടുവീഴും 

പ്രായം കുറഞ്ഞ ഉപഭോക്താക്കളെ കണ്ടെത്തി അവരുടെ അക്കൗണ്ടുകള്‍ പൂട്ടാന്‍ ഒരുങ്ങുകയാണ് ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും. പ്രവര്‍ത്തനരീതിയില്‍ മാറ്റങ്ങള്‍ കൈകൊള്ളുന്നതിന്റെ പശ്ചാത്തലത്തില്‍ തന്നെയാണ് ഈ പുതിയ നീക്കവും. 13വയസ്സില്‍ താഴെയുള്ളവരുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റ അക്കൗണ്ടുകള്‍ക്കാണ് പൂട്ടുവീഴുക. 

റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് മുമ്പ് ഇത്തരം അക്കൗണ്ടുകള്‍ നീക്കംചെയ്തിരുന്നതെങ്കില്‍ ഇനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ഇവ നീക്കം ചെയ്യും. 13വയസ്സില്‍ താഴെയുള്ളവരുടെ അക്കൗണ്ടാണെന്ന് സംശയം തോന്നുന്നവയെല്ലാം നീക്കം ചെയ്യുമെന്നും ഇത്തരത്തില്‍ നഷ്ടപ്പെടുന്ന അക്കൗണ്ടുകള്‍ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖ സമര്‍പ്പിക്കണമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. യുഎസ് ചൈല്‍ഡ് ഓണ്‍ലൈന്‍ പ്രൈവസി പ്രൊട്ടെക്ഷന്‍ ആക്ട് പ്രകാരമാണ് 13വയസ്സ് എന്ന നിയന്ത്രണം കൊണ്ടുവന്നിട്ടുള്ളത്. 

യുകെയിലെ ഒരു വാര്‍ത്താ ചാനല്‍ പുറത്തുവിട്ട ഡോക്യുമെന്ററിയിലെ കണ്ടെത്തലുകളുടെ വെളിച്ചതിലാണ് ഇത്തരത്തിലൊരു നീക്കം. ഡോക്യുമെന്ററിക്ക് പിന്നാലെ പ്രായം കുറഞ്ഞ ഉപഭോക്താക്കളെ ഇത്തരം ഇടങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് ചൂണ്ടികാട്ടി നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ സമൂഹമാധ്യമങ്ങളോടുള്ള അമിതഭ്രമം കാരണം നിരവധി കുട്ടികള്‍ ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകളില്‍ സാനിധ്യം അറിയിക്കുന്നുണ്ടെന്നും ഇത്തരത്തിലൊരു വിലക്ക് ആപ്പ് ഉപഭോക്താക്കളുടെ എണ്ണത്തില്‍ വ്യാപകമായ കുറവ് ഉണ്ടാക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇത് പരസ്യ വരുമാനത്തെയും പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടികാണിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com