ഒന്നും രണ്ടുമല്ല!, 122 കോടി രൂപയാണ് ഈ കാറിന്റെ വില; വിശേഷങ്ങള്‍ അറിയാം...

ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് കാര്‍ ഉല്‍പ്പാദകരായ പഗാനി ഓട്ടോമൊബൈല്‍ ലോകത്തെ ഏറ്റവും വിലപ്പിടിച്ച കാര്‍ വിപണിയില്‍ അവതരിപ്പിച്ചു
ഒന്നും രണ്ടുമല്ല!, 122 കോടി രൂപയാണ് ഈ കാറിന്റെ വില; വിശേഷങ്ങള്‍ അറിയാം...

ന്യൂഡല്‍ഹി: ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് കാര്‍ ഉല്‍പ്പാദകരായ പഗാനി ഓട്ടോമൊബൈല്‍ ലോകത്തെ ഏറ്റവും വിലപ്പിടിച്ച കാര്‍ വിപണിയില്‍ അവതരിപ്പിച്ചു. പഗാനി സോണ്ട എച്ച്പി ബാര്‍ച്ചേട്ട എന്ന പേരില്‍ അറിയപ്പെടുന്ന ഹൈപ്പര്‍ കാറിന് 122 കോടി രൂപയാണ് വില വരുന്നത്. ഇംഗ്ലണ്ടിലെ ഗുണ്ട്‌വുഡ് ഫെസ്റ്റിവലിലാണ് കാര്‍ അവതരിപ്പിച്ചത്.

ലിമിറ്റഡ് എഡിഷന്‍ കാറായ ബാര്‍ച്ചേട്ട മൂന്നെണ്ണം മാത്രമാണ് വിപണിയില്‍ ഇറക്കിയത്. ഇത് മൂന്നും വിറ്റുപോയതായി കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. സ്വാഭാവിക കാറ്റ് ആഗ്രഹിക്കുന്ന വാഹനമോഹികള്‍ക്ക് അനുയോജ്യമായ രീതിയിലാണ് കാര്‍ രൂപകല്പന ചെയ്തിരിക്കുന്നത്. മുകള്‍ ഭാഗം തുറന്നിരിക്കുന്ന കാറില്‍ വിന്‍ഡ് ഷീല്‍ഡ് ഉള്‍പ്പെടെയുളള ഭാഗങ്ങള്‍ ആകര്‍ഷണീയമായ രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. കാറിന്റെ ചക്രവും ആധുനിക രീതിയിലാണ് മോടിപിടിപ്പിച്ചിരിക്കുന്നത്. ഇടതു ചക്രങ്ങള്‍ സില്‍വര്‍ പെയിന്റില്‍ തിളങ്ങുമ്പോള്‍ വലതു ചക്രങ്ങളുടെ മോടികൂട്ടാന്‍ നല്‍കിയിരിക്കുന്ന നീലനിറം കാറിന്റെ ഭംഗി ഇരട്ടി വര്‍ധിപ്പിക്കുന്നു.

7.3 ലിറ്റര്‍ മെഴ്‌സിഡസ് എഎംജി എം120 വി 12 എന്‍ജിനാണ് കാറിന് കരുത്തുപകരുന്നത്. 1250 കിലോഗ്രാം ഭാരം വരുന്ന കാറിന്റെ വേഗതയാണ് ഏറ്റവും സുപ്രധാനം. ആക്‌സിലേറ്ററില്‍ കാല്‍ കൊടുത്ത് നൊടിയിടയില്‍ തന്നെ 100 കിലോമീറ്റര്‍ കൈവരിക്കുമെന്ന് സാരം. ഇതിന്   3.1 സെക്കന്‍ഡ് സമയം മാത്രമാണ് ആവശ്യമായി വരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com