പച്ചവെളിച്ചം പറയും നിങ്ങള്‍ ആക്ടീവാണോ എന്ന് ; സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് വിശാലമാക്കാന്‍ ഇന്‍സ്റ്റഗ്രാം

ഇന്‍സ്റ്റഗ്രാം ആപ്പ് തുറന്നിരിക്കുകയാണെങ്കില്‍ പ്രൊഫൈല്‍ ചിത്രത്തിന് സമീപമായി പച്ചഡോട്ട് പ്രത്യക്ഷപ്പെടും.നിങ്ങള്‍ ഫോളോ ചെയ്യുന്നവരുടെയും ഒരിക്കലെങ്കിലും ഡയറക്ട് മെസേജ് അയച്ചവരെയും മാത്രമേ 
പച്ചവെളിച്ചം പറയും നിങ്ങള്‍ ആക്ടീവാണോ എന്ന് ; സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് വിശാലമാക്കാന്‍ ഇന്‍സ്റ്റഗ്രാം

വെറുമൊരു ഫോട്ടോ ഷെയറിങ് ആപ്പെന്ന നിലയില്‍ നിന്നും ഇന്‍സ്റ്റഗ്രാം വളരാന്‍ തുടങ്ങിയത് വളരെപ്പെട്ടെന്നാണ്. ഇന്‍സ്റ്റയിലെ മെസേജ് ബോക്‌സില്‍ കാണുന്ന പുതിയ പച്ച വെളിച്ചമില്ലേ? അതാണ് താരം. സുഹൃത്തുക്കള്‍ ആക്ടീവാണോ, നിങ്ങള്‍ ആക്ടീവാണോ അല്ലയോ എന്നൊക്കെ ഇനി ആ പച്ച നിറം പറഞ്ഞുതരും. ഫേസ്ബുക്ക് മെസഞ്ചറിലും സമാനമായ സംവിധാനം കാണാന്‍ കഴിയും.സുഹൃത്തുക്കളെയും ഫോളോവേര്‍സിനെയും വേഗത്തില്‍ ബന്ധപ്പെടാന്‍ ആക്ടീവ് ബട്ടണ്‍ സഹായിക്കുമെന്നതാണ് പ്രധാന സവിശേഷത.

നിങ്ങള്‍ക്ക് ആരോടെങ്കിലും എന്തെങ്കിലും പറയനുണ്ടെങ്കില്‍ ഈ പച്ച ബട്ടണ്‍ നോക്കിയാല്‍ മാത്രം മതിയാകും. ഓണ്‍ലൈനുണ്ടെങ്കില്‍ അപ്പോള്‍ തന്നെ പറയാമെന്നാണ് ഇന്‍സ്റ്റഗ്രാം പറയുന്നത്. ഇന്‍സ്റ്റഗ്രാം ആപ്പ് തുറന്നിരിക്കുകയാണെങ്കില്‍ പ്രൊഫൈല്‍ ചിത്രത്തിന് സമീപമായി പച്ചഡോട്ട് പ്രത്യക്ഷപ്പെടും.നിങ്ങള്‍ ഫോളോ ചെയ്യുന്നവരുടെയും ഒരിക്കലെങ്കിലും ഡയറക്ട് മെസേജ് അയച്ചവരെയും മാത്രമേ പച്ചഡോട്ടില്‍ കണ്ടെത്താന്‍ കഴിയൂ. ആക്ടിവിറ്റി സ്വകാര്യമാക്കി വച്ചിരിക്കുന്നവരെയും പച്ച ഡോട്ടില്‍ കാണിക്കില്ല.സെലിബ്രിറ്റികളുമായി ചാറ്റ് ചെയ്യാന്‍ അല്‍പ്പം ബുദ്ധിമുട്ടുമെന്ന് സാരം. മെസേജ് കണ്ടിട്ടും ആരും മൈന്റാക്കുന്നില്ലെങ്കില്‍ ഉത്തരവാദിയാവില്ലെന്നും  ഇന്‍സ്റ്റഗ്രാം ബ്ലോഗ് വ്യക്തമാക്കുന്നുണ്ട്. 

ഇനിയിപ്പോള്‍ നിങ്ങള്‍ ആക്ടീവ് ആണ് എന്ന് മറ്റാരും അറിയേണ്ട എന്നുണ്ടെങ്കില്‍ അതിനും ഇന്‍സ്റ്റഗ്രാം സംവിധാനം ഒരുക്കിയിട്ടുണ്ട്. ഉപയോക്താക്കളുടെ സ്വകാര്യതയാണ് പ്രധാനമെന്നാണ് അധികൃതര്‍ പറയുന്നത്. ഫോണിലുള്ള ഇന്‍സ്റ്റഗ്രാം അപ്‌ഡേറ്റ് ചെയ്യുമ്പോള്‍ പുതിയ ഫീച്ചര്‍ ആക്ടീവാകും.കഴിഞ്ഞയാഴ്ചയാണ്  സ്റ്റോറികള്‍ക്ക് ക്വസ്റ്റിയന്‍ സ്റ്റിക്കര്‍ ഇന്‍സ്റ്റ അവതരിപ്പിച്ചത്. സെലിബ്രിറ്റികളോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ ഈ സംവിധാനം സഹായിക്കുമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com