എയര്‍ബാഗില്‍ തകരാറുണ്ടെന്ന് സംശയം; പുതിയ സ്വിഫ്റ്റ് ,ഡിസയര്‍ മാരുതി തിരിച്ചു വിളിക്കുന്നു

എയര്‍ബാഗിന്റെ പ്രവര്‍ത്തനത്തില്‍ തകരാറുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കാറുകള്‍ തിരിച്ച് വിളിക്കുന്നതെന്ന് കമ്പനി അറിയിച്ചു.
എയര്‍ബാഗില്‍ തകരാറുണ്ടെന്ന് സംശയം; പുതിയ സ്വിഫ്റ്റ് ,ഡിസയര്‍ മാരുതി തിരിച്ചു വിളിക്കുന്നു

ന്യൂഡല്‍ഹി: വിപണിയിലിറക്കിയ 1279 സ്വിഫ്റ്റ് , ഡിസയര്‍ കാറുകള്‍ തിരിച്ചുവിളിക്കുകയാണെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി.എയര്‍ബാഗിന്റെ പ്രവര്‍ത്തനത്തില്‍ തകരാറുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കാറുകള്‍ തിരിച്ച് വിളിക്കുന്നതെന്ന് കമ്പനി അറിയിച്ചു.

566 സ്വിഫ്റ്റ് കാറുകളിലും 713 ഡിസയര്‍ കാറുകളിലുമാണ് എയര്‍ബാഗിന്റെ പ്രവര്‍ത്തനം ശരിയല്ലെന്ന സംശയം ഉള്ളത്‌. തകരാറുള്ള കാറുകളുടെ ഉടമകളെ മാരുതി ഡീലര്‍മാര്‍ ബന്ധപ്പെടുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. സൗജന്യമായി ഇതിന്റെ കേട്പാടുകള്‍ തീര്‍ത്ത് നല്‍കുമെന്നും മാരുതി വ്യക്തമാക്കി.

മാരുതിയുടെ വെബ്‌സൈറ്റില്‍ കയറി ചേസിസ് നമ്പര്‍ പൂരിപ്പിച്ച് നല്‍കിയാല്‍ വാഹനത്തിന് തകരാറുണ്ടോ ഇല്ലയോ എന്ന് അറിയാം. കാറിന്റെ ഐഡി പ്ലേറ്റിലും രജിസ്‌ട്രേഷന്‍ രേഖകളിലും ചേസിസ് നമ്പര്‍ നല്‍കിയിട്ടുണ്ട്. അടുത്തുള്ള മാരുതി ഷോറൂമുകളിലെത്തിയാലും ഇത് പരിശോധിക്കുന്നതിനുള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.

കാറുകള്‍ ഇങ്ങനെ വിപണിയില്‍ നിന്നും തിരിച്ച് വിളിക്കുന്നത് ഉപഭോക്താക്കളെ കാറ് വാങ്ങുന്നതില്‍ നിന്നും ചെറിയ കാലയളവിലേക്ക് പിന്തിരിപ്പിക്കുമെന്നാണ് ഓട്ടോമൊബൈല്‍ വിദഗ്ധര്‍  അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഉപഭോക്താവിന്റെ സുരക്ഷ മുന്‍നിര്‍ത്തി വാഹനങ്ങള്‍ തിരികെ വിളിക്കുന്നു എന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആളുകള്‍ക്ക് കമ്പനിയിലുണ്ടാകുന്ന വിശ്വാസം വര്‍ധിപ്പിക്കാന്‍ കാരണമാകുമെന്നും അവര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com