'യുദ്ധ ബൈക്ക്' സ്വന്തമാക്കാന്‍ വീണ്ടും അവസരം; രണ്ടര ലക്ഷം വില വരുന്ന റോയല്‍ എന്‍ഫീല്‍ഡ് പെഗാസസ് വിപണിയില്‍ 

ബൈക്ക് യാത്രികരുടെ സ്വപ്ന ബൈക്ക് എന്ന വിശേഷണം നേടിയെടുത്ത ക്ലാസിക് 500 പെഗാസസിന്റെ വില്‍പ്പനയ്ക്ക് ബുധനാഴ്ച വീണ്ടും തുടക്കമാകും
'യുദ്ധ ബൈക്ക്' സ്വന്തമാക്കാന്‍ വീണ്ടും അവസരം; രണ്ടര ലക്ഷം വില വരുന്ന റോയല്‍ എന്‍ഫീല്‍ഡ് പെഗാസസ് വിപണിയില്‍ 

ന്യൂഡല്‍ഹി: സൈനിക മാതൃകയിലുളള ഒരു ബൈക്ക് സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ബൈക്ക് യാത്രികരുടെ സ്വപ്ന ബൈക്ക് എന്ന വിശേഷണം നേടിയെടുത്ത ക്ലാസിക് 500 പെഗാസസിന്റെ
വില്‍പ്പനയ്ക്ക് ബുധനാഴ്ച വീണ്ടും തുടക്കമാകും. ഇക്കാര്യം റോയല്‍ എന്‍ഫീല്‍ഡ് ഔദ്യോഗികമായി അറിയിച്ചു. വെബ്‌സൈറ്റിലെ ചില സാങ്കേതിക തകരാറുകള്‍ മൂലമാണ് പെഗാസസിന്റെ വില്‍പ്പന നിര്‍ത്തിവെച്ചിരുന്നത്. 

2.5 ലക്ഷം രൂപ വില വരുന്ന ലിമിറ്റഡ് എഡിഷന്‍ ബൈക്കിന് ജൂലായ് 10ന് നടന്ന വില്‍പ്പനയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്.തുടര്‍ന്നാണ് സാങ്കേതിക തകരാര്‍ അനുഭവപ്പെട്ടത്. വീണ്ടും ബൈക്ക് വില്‍പ്പനയ്ക്ക് എത്തുമ്പോള്‍ പരിഷ്‌കരിച്ച രൂപം അവതരിപ്പിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്. 


സൈനിക പാരമ്പര്യം പേറുന്ന റോയല്‍ എന്‍ഫീല്‍ഡ് ഈ ഹെറിറ്റേജ് ബൈക്കിന്റെ 1000 യൂണിറ്റുകള്‍ മാത്രമാണ് ആഗോളതലത്തില്‍ വിപണിയില്‍ ഇറക്കിയിരിക്കുന്നത്. ഇതില്‍ 250 എണ്ണം ഇന്ത്യയില്‍ ലഭ്യമാക്കുമെന്നത് ഇന്ത്യയിലെ ബൈക്ക് യാത്രകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. 

ബ്രീട്ടിഷ് ആര്‍മിയുടെ പാരച്യൂട്ട് റെജിമെന്റുമായി സഹകരിച്ച് പതിറ്റാണ്ടുകള്‍ക്ക് മുന്‍പാണ് പെഗാസ് ആദ്യമായി വിപണിയില്‍ അവതരിപ്പിച്ചത്. തുടക്കം മുതല്‍ സൈനിക മാതൃകയിലുളള മോട്ടോര്‍ സൈക്കിള്‍ എന്ന നിലയില്‍ വാഹനപ്രേമികളുടെ ഇഷ്ടം പിടിച്ചുപറ്റിയ ഒന്നാണിത്. യുദ്ധരംഗത്ത് മോട്ടോര്‍ ബൈക്ക് ഉപയോഗിച്ചതിന്റെ ചരിത്രത്തില്‍ നിന്നും പ്രേരണ ഉള്‍ക്കൊണ്ടാണ് ഈ സഹകരണം യാഥാര്‍ത്ഥ്യമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com