സ്മാര്‍ട്ട് ആവണ്ട, കോള്‍ ചെയ്യാന്‍ ഫീച്ചര്‍ഫോണ്‍ മതി; വിപണിയില്‍ സ്മാര്‍ട്‌ഫോണുകളെ കടത്തി വെട്ടി ഫീച്ചര്‍ഫോണ്‍ കച്ചവടം 

സ്മാര്‍ട്ട്‌ഫോണ്‍ 18ശതമാനം വളര്‍ച്ച കാണിച്ചപ്പോള്‍ ഫീച്ചര്‍ ഫോണുകളുടെ വില്‍പനയില്‍ 21ശതമാനം വര്‍ദ്ധനവാണ് കാണാനാകുന്നത്
സ്മാര്‍ട്ട് ആവണ്ട, കോള്‍ ചെയ്യാന്‍ ഫീച്ചര്‍ഫോണ്‍ മതി; വിപണിയില്‍ സ്മാര്‍ട്‌ഫോണുകളെ കടത്തി വെട്ടി ഫീച്ചര്‍ഫോണ്‍ കച്ചവടം 

സ്മാര്‍ട്ട്‌ഫോണുകളേക്കാള്‍ വിപണിയില്‍ ഫീച്ചര്‍ഫോണുകള്‍ക്ക് പ്രിയമേറുന്നു എന്ന് റിപ്പോര്‍ട്ട്. 2018ലെ എപ്രില്‍-ജൂണ്‍ പാദ കണക്കുകള്‍പ്രകാരം ഫോണ്‍വിപണിയില്‍ സ്മാര്‍ട്ട്‌ഫോണുകളെക്കാള്‍ വളര്‍ച്ച പ്രകടമായത് ഫീച്ചര്‍ ഫോണുകളിലാണ്. സ്മാര്‍ട്ട്‌ഫോണ്‍ 18ശതമാനം വളര്‍ച്ച കാണിച്ചപ്പോള്‍ ഫീച്ചര്‍ ഫോണുകളുടെ വില്‍പനയില്‍ 21ശതമാനം വര്‍ദ്ധനവാണ് കാണാനാകുന്നത്.

കൗണ്ടര്‍പോയിന്റ് റിസേര്‍ച്ച് പുറത്തുവിട്ട ഡാറ്റ പ്രകാരമാണ് ഈ കണക്കുകള്‍. ജനുവരി-മാര്‍ച്ച് പാദത്തിലും വിപണിയില്‍ ഫീച്ചര്‍ ഫോണുകള്‍ തന്നെയാണ് മുന്നിട്ട് നിന്നിരുന്നതെന്നും 2018ലെ ആദ്യ പാദത്തില്‍ ഈ മുന്നേറ്റം ഇരട്ടിയാകുകയാണ് ചെയ്തതെന്നും റിസേര്‍ച്ചില്‍ പറയുന്നു.

റിലയന്‍സ് ജിയോ പുറത്തിറക്കിയ 4ജി ഫീച്ചര്‍ ഫോണിന്റെ വിലയും അതിനായി നടത്തിയ പ്രചരണവും ഈ മാറ്റത്തില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.   ജനുവരി-മാര്‍ച്ച് പാദത്തില്‍ ഫീച്ചര്‍ ഫോണ്‍ വിപണിയുടെ 36ശതമാനമാണ് ജിയോ കൈയ്യടക്കിയതെങ്കില്‍ എപ്രില്‍-ജൂണ്‍ പാദത്തിലേക്കെത്തിയപ്പോള്‍ ഇത് 47ശതമാനമായി. ജിയോയ്ക്ക് പുറമെ സാംസങ്, നോക്കിയ, ഐടെല്‍, ലാവ എന്നീ ബ്രാന്‍ഡുകളുടെ ഫീച്ചര്‍ ഫോണുകളും വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com