ഓണ്‍ലൈന്‍ ഷോപ്പിംഗ് തിരിച്ചടി നേരിടുമോ?; ക്യാഷ് ഓണ്‍ ഡെലിവറി നിയമ വിരുദ്ധമെന്ന് ആര്‍ബിഐ

ആര്‍ബിഐ പറയുന്നത് പോലെയാണെങ്കില്‍ ഇനി മുതല്‍ ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തുമ്പോള്‍ പണം മുന്‍കൂറായി നല്‍കേണ്ടി വരും. പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളായ ആമസോണ്‍, ഫഌപ്കാര്‍ട്ട്,ഇ-ബേ തുടങ്ങിയവയിലെല്ലാം ക്യാഷ്
ഓണ്‍ലൈന്‍ ഷോപ്പിംഗ് തിരിച്ചടി നേരിടുമോ?; ക്യാഷ് ഓണ്‍ ഡെലിവറി നിയമ വിരുദ്ധമെന്ന് ആര്‍ബിഐ

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തുമ്പോള്‍ ഇനി മുതല്‍ ക്യാഷ് ഓണ്‍ഡെലിവറി ഇല്ലെങ്കിലോ? ക്യാഷ് ഓണ്‍ ഡെലിവറി നിയമവിരുദ്ധമാണെന്നാണ് ആര്‍ബിഐ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ആര്‍ബിഐ പറയുന്നത് പോലെയാണെങ്കില്‍ ഇനി മുതല്‍ ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തുമ്പോള്‍ പണം മുന്‍കൂറായി നല്‍കേണ്ടി വരും. പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളായ ആമസോണ്‍, ഫഌപ്കാര്‍ട്ട് തുടങ്ങിയവയിലെല്ലാം ക്യാഷ് ഓണ്‍ ഡെലിവറി നിലവില്‍ ലഭ്യമാണ്.

എഫ്ഡിഐ വാച്ച് എന്ന സംഘടനാ പ്രതിനിധിയായ ധര്‍മ്മേന്ദ്ര കുമാര്‍ എന്നയാള്‍ നല്‍കിയ വിവരാവകാശത്തിലാണ് ആര്‍ബിഐ ഈ മറുപടി നല്‍കയിരിക്കുന്നത്.2007ലെ പേമെന്റ് ആന്റ് സെറ്റില്‍മെന്റ് നിയമത്തിന് വിരുദ്ധമാണ് സിഒഡി ഓപ്ഷനെന്നാണ് ആര്‍ബിഐ വ്യക്തമക്കിയത്.
രാജ്യത്ത് പ്രതിവര്‍ഷം  ക്യാഷ് ഓണ്‍ ഡെലിവറി വഴി മാത്രം 3000 കോടി ഡോളറിന്റെ വ്യാപാരം നടക്കുന്നുണ്ടെന്നാണ് കണക്ക്.

2008 ആഗസ്റ്റ് മാസം മുതലാണ് പേമെന്റ് ആന്റ് സെറ്റില്‍മെന്റ് നിയമം പ്രാബല്യത്തില്‍ വന്നത്. ഈ നിയമം അതുകൊണ്ട് തന്നെ ഓണ്‍ലൈന്‍ വ്യാപാരത്തിനും ബാധകമാകുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. ഇ കൊമേഴ്‌സ് ഓപറേറ്ററും  വ്യാപാരികളും തമ്മിലുള്ള ധാരണയിലൂടെയാണ് സിഒഡി പ്രവര്‍ത്തിക്കുന്നത്. ഇതിനെ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുകയാണ് നിര്‍ത്തലാക്കുന്നതിനെക്കാള്‍ നല്ലത് എന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്. അതേസമയം ക്യാഷ് ഓണ്‍ ഡെലിവറി നിര്‍ത്തലാക്കുമോ ഇല്ലയോ എന്നത് സംബന്ധിച്ച് ആര്‍ബിഐ പ്രതികരിച്ചിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com