യൂട്യൂബ് വീഡിയോ ഡസ്‌ക്ടോപ്പില്‍ അനായാസം കാണാം; ആസ്‌പെക്ട് റേഷ്യോ ഇനി സ്‌ക്രീന്‍ അനുസരിച്ച്

കാഴ്ചയുടെ രസംകൊല്ലിയായി രണ്ട് വശങ്ങളിലും കുത്തനെയുള്ള കറുപ്പ് ബോര്‍ഡും സ്‌ക്രീനില്‍ കാണാമായിരുന്നു. ഇനി മുതല്‍ ആ 'ശല്യം' വീഡിയോ കാണുന്നതിനിടയില്‍ ഉണ്ടാവുകയില്ലെന്നാണ് യൂട്യൂബ് വ്യക്തമാക്കിയത്. 
യൂട്യൂബ് വീഡിയോ ഡസ്‌ക്ടോപ്പില്‍ അനായാസം കാണാം; ആസ്‌പെക്ട് റേഷ്യോ ഇനി സ്‌ക്രീന്‍ അനുസരിച്ച്

ദീര്‍ഘനാളത്തെ പരാതിക്കൊടുവില്‍ ആ ആവശ്യം യൂട്യൂബ് പരിഗണിച്ചിരിക്കുകയാണ്. ഡസ്‌ക്ടോപ്പ് കമ്പ്യൂട്ടറുകളില്‍ വീഡിയോകള്‍ അനായാസമായി കാണാന്‍ സാധിക്കുന്ന പുതിയ ഫീച്ചര്‍ പുറത്തിറക്കി. ആസ്‌പെക്ട് റേഷ്യോ പരിഷ്‌കരിച്ചതോടെയാണ് സ്‌ക്രീനുകള്‍ക്കനുസരിച്ച് വീഡിയോ പ്രത്യക്ഷപ്പെടാന്‍ പോകുന്നത്.

ഇതുവരെ കമ്പ്യൂട്ടര്‍ സ്‌ക്രീനിന്റെ മധ്യഭാഗത്തായി വളരെ ചുരുങ്ങി 16.9 എന്ന ആസ്‌പെക്ട് റേഷ്യോയിലാണ് പലപ്പോഴും വീഡിയോ പ്ലേ ആയിരുന്നത്. കാഴ്ചയുടെ രസംകൊല്ലിയായി രണ്ട് വശങ്ങളിലും കുത്തനെയുള്ള കറുപ്പ് ബോര്‍ഡും സ്‌ക്രീനില്‍ കാണാമായിരുന്നു. ഇനി മുതല്‍ ആ 'ശല്യം' വീഡിയോ കാണുന്നതിനിടയില്‍ ഉണ്ടാവുകയില്ലെന്നാണ് യൂട്യൂബ് വ്യക്തമാക്കിയത്. 

പുതിയ ഫീച്ചര്‍ പുറത്തിറക്കിയത് എന്ത് കൊണ്ടോ യൂട്യൂബ് പരസ്യപ്പെടുത്തിയിരുന്നില്ല. രാവിലെ യൂട്യൂബില്‍ കയറി ഒരാള്‍ ' അതേ എന്റെ യൂട്യൂബിന് എന്തോ തകരാറ് സംഭവിച്ചുവല്ലോ, പതിവില്ലാതെ സ്‌ക്രീന്‍ വലിയതായിട്ടുണ്ട് ' എന്ന് മെസേജ് അയച്ചപ്പോഴാണ് ' നിങ്ങള്‍ക്ക് നല്ല രീതിയില്‍ വീഡിയോകള്‍ കാണുന്നതിനായി ഞങ്ങള്‍ ഫീച്ചറൊന്ന് മാറ്റിയിട്ടുണ്ട്. നിങ്ങളുടെ കമ്പ്യൂട്ടര്‍ സ്‌ക്രീന്‍ അനുസരിച്ചുള്ള വലിപ്പത്തിലേക്ക് ഇനി യൂട്യൂബ് സ്‌ക്രീന്‍ മാറുമെന്ന് ' യൂട്യൂബ്  കമ്മ്യൂണിറ്റി മാനേജര്‍ മറുപടി നല്‍കിയത്.

പുതുക്കിയ യൂട്യൂബ് പതിപ്പ് മാര്‍ച്ചില്‍ തന്നെ  ആന്‍ഡ്രോയിഡിലും ഐ ഫോണിലും പുറത്തിറക്കിയിരുന്നു. ഡസ്‌ക്ടോപ്പിലേക്ക് എത്താന്‍ കുറച്ച് മാസങ്ങള്‍ വൈകിയെന്നേയുള്ളൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com