പ്രതിദിനം 2ജീബി ഡേറ്റ ഫ്രീ; അപ്രതീക്ഷിത ഓഫറുമായി ഞെട്ടിച്ച് ജിയോ 

പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് പ്രതിദിനം 2ജിബി സൗജന്യ ഡേറ്റ ഓഫറുമായി റിലയന്‍സ് ജിയോ
പ്രതിദിനം 2ജീബി ഡേറ്റ ഫ്രീ; അപ്രതീക്ഷിത ഓഫറുമായി ഞെട്ടിച്ച് ജിയോ 

ന്യൂഡല്‍ഹി: പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് പ്രതിദിനം 2ജിബി സൗജന്യ ഡേറ്റ ഓഫറുമായി റിലയന്‍സ് ജിയോ. മുന്‍പ് ഏതെങ്കിലും റീചാര്‍ജ് പാക്കേജിന്റെ വരിക്കാരായവര്‍ക്കാണ് ഓഫര്‍ ലഭ്യമാകുക. എല്ലാ പ്രീപെയ്ഡ് വരിക്കാര്‍ക്കും ഈ ആനുകൂല്യം ലഭ്യമാകില്ലെന്നും തിരഞ്ഞെടുത്ത ജിയോ വരിക്കാര്‍ക്ക് മാത്രമാണ് സൗജന്യ ഡേറ്റ നേടാനാകൂ എന്നും മൈ ജിയോ ആപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഉപഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിലെ മാനദണ്ഡം സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 

നിലവിലുള്ള പാക്കേജിനൊപ്പം ആഡ് ഓണ്‍ ആയിട്ടായിരിക്കും അധിക ഡേറ്റ ലഭിക്കുക. അതിനാല്‍തന്നെ വോയ്‌സ്, എസ്എംഎസ് ആനുകൂല്യങ്ങള്‍ക്ക് മാറ്റമുണ്ടാകില്ല. മൈ ജിയോ ആപ്പില്‍ കയറി പ്ലാന്‍ ടാബില്‍ ക്ലിക് ചെയ്താല്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യ ഡാറ്റ ലഭിച്ചിട്ടുണ്ടോ എന്ന് അറിയാനാകും. 

ഈ മാസം ആദ്യം അവതരിപ്പിച്ച ജിയോയുടെ മണ്‍സൂണ്‍ ഹംഗാമാ ഓഫര്‍ ശ്രദ്ധേയമായിരുന്നു. പഴയ ഫോണ്‍ നല്‍കി 501രൂപയ്ക്ക് ജിയോ ഫോണ്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഇതുവഴി പ്രഖ്യാപിച്ചത്. ഫോണ്‍ വാങ്ങുന്നതിനോടൊപ്പം 594രൂപയുടെ റീചാര്‍ജും നിര്‍ബന്ധമായിരുന്നു. പ്രതിദിനം 500എംബി ഡേറ്റ, പരിധിയില്ലാത്ത സൗജന്യ വോയ്‌സ് കോള്‍, എസ്എംഎസ് തുടങ്ങിയവയാണ് 594രൂപയുടെ പാക്കേജില്‍ അടങ്ങിയിരുന്നത്. ആറ് മാസത്തെ കാലവധിയാണ് പാക്കേജിന് ലഭിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com