ആവശ്യക്കാര്‍ കൂടി; ജവാന്‍ റമ്മിന്റെ ഉത്പാദനം കൂട്ടാന്‍ സര്‍ക്കാര്‍ അനുമതി

ആവശ്യത്തിന് 'സാധനം' കൊടുക്കാനാവുന്നില്ല, ജവാന്‍ റമ്മിന്റെ ഉത്പാദനം കൂട്ടാന്‍ സര്‍ക്കാര്‍ അനുമതി
മദ്യപാനം ആരോഗ്യത്തിന് ഹാനികരം
മദ്യപാനം ആരോഗ്യത്തിന് ഹാനികരം


തിരുവനന്തപുരം: ആവശ്യം ഉയര്‍ന്നതോടെ ജനപ്രിയ ബ്രാന്‍ഡ് ആയ ജവാന്‍ റമ്മിന്റെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ആണ് ജവാന്‍ റമ്മിന്റെ ഉത്പാദകര്‍. പ്രതിമാസം ഒന്നര ലക്ഷം കെയ്‌സുകള്‍ എന്നതില്‍നിന്ന് ഉത്പാദനം രണ്ടു ലക്ഷം കെയ്‌സ് ആക്കി ഉയര്‍ത്താനാണ് അനുമതി.

ജവാന്‍ റമ്മിന്റെ ബോട്ട്‌ലിങ് ലൈനുകളുടെ എണ്ണം മൂന്നില്‍ നിന്ന് നാല് ആക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് അനുസരിച്ച് ഉത്പാദനം ഒന്നര ലക്ഷം കെയ്‌സില്‍നിന്ന് രണ്ടു ലക്ഷം കെയ്‌സ് ആയി ഉയരും. ഒന്‍പത് ഒരു ലിറ്റര്‍ ബോട്ടിലുകളാണ് ഒരു കെയ്‌സില്‍ ഉള്ളത്.

ഇപ്പോഴത്തെ ഉത്പാദനം വച്ച് ആവശ്യം നിറവേറ്റാനാവുന്നില്ലെന്ന് ടിഎസ്‌സിഎല്‍ ജനറല്‍ മാനേജര്‍ എലക്‌സ് പി എബ്രഹാം പറഞ്ഞു. ബോട്ട്‌ലിങ് ലൈനുകളുടെ എണ്ണം ഉയര്‍ത്തുന്നതിലൂടെ അധിക ബാധ്യതയൊന്നും ഉണ്ടാവുന്നില്ല. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ലൈനുകളുടെ എണ്ണം ഉയര്‍ത്താനുള്ള ആവശ്യം കമ്പനി സര്‍ക്കാരിനു മുന്നില്‍ വച്ചത്. ഈ മാസം ആദ്യം ഇതിന് അനുമതി ലഭിച്ചു. 

ബ്രാന്‍ഡിയാണ് സംസ്ഥാനത്ത് കൂടുതല്‍ വിറ്റുപോവുന്ന മദ്യം. കഴിഞ്ഞ ജൂണിലെ കണക്ക് അനുസരിച്ച് 8.63 ലക്ഷം കെയ്‌സ് ബ്രാന്‍ഡിയാണ് ബിവറേജസ് കോര്‍പ്പറേഷന്‍ വിറ്റത്. തൊട്ടുപിന്നിലാണ് റമ്മിന്റെ സ്ഥാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com