ഇനി മിനിറ്റുകള്‍കൊണ്ട് ഫോണ്‍ 'ഫൂള്ളി ചാര്‍ജ്ഡ്' 

ടര്‍ബോ ചര്‍ജ്ജിങ്, ക്വിക്ക് ചര്‍ജ്ജിങ്, വയര്‍ലെസ് ചര്‍ജ്ജിങ് തുടങ്ങിയ ചാര്‍ജ്ജിങ് പരീക്ഷണങ്ങളെല്ലാം നടത്തി മടുത്തിരിക്കുന്നവര്‍ക്ക് ഇനി പുതിയ പരീക്ഷണത്തിന് തയ്യാറാകാം
ഇനി മിനിറ്റുകള്‍കൊണ്ട് ഫോണ്‍ 'ഫൂള്ളി ചാര്‍ജ്ഡ്' 

സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കുന്നതൊക്കെ ഇനി പഴങ്കഥ. ടര്‍ബോ ചര്‍ജ്ജിങ്, ക്വിക്ക് ചര്‍ജ്ജിങ്, വയര്‍ലെസ് ചര്‍ജ്ജിങ് തുടങ്ങിയ ചാര്‍ജ്ജിങ് പരീക്ഷണങ്ങളെല്ലാം നടത്തി മടുത്തിരിക്കുന്നവര്‍ക്ക് ഇനി പുതിയ പരീക്ഷണത്തിന് തയ്യാറാകാം. നിയോബിയം ടംഗ്‌സ്റ്റണ്‍ ഓക്‌സൈഡ് എന്ന പദാര്‍ത്ഥം ഉപയോഗിച്ച് ഫോണ്‍ നിഷ്പ്രയാസം ചാര്‍ജ്ജ് ചെയ്യാനുള്ള സംവിധാനം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. സ്മാര്‍ട്ട്‌ഫോണുകളും ലാപ്‌ടോപ്പുകളും അനായാസം ചാര്‍ജ്ജ് ചെയ്യാം എന്നതിനോടൊപ്പം ഇവ പരിസ്ഥിതിക്കും ഗുണകരമായവയാണ്. 

പോസിറ്റീവ്, നെഗറ്റീവ് ഇലക്ട്രോഡുകളും ഇലക്ട്രോലൈറ്റും അടങ്ങിയതാണ് നിലവില്‍ ഉപയോഗിച്ചുവരുന്ന ബാറ്ററികള്‍. ഇവ ചാര്‍ജ്ജ് ആകണമെങ്കില്‍ വൈദ്യുതിയുമായി ഘടിപ്പിച്ചശേഷം പോസിറ്റീവ് ഇലക്ട്രോഡില്‍ നിന്നും ലിഥിയം അയണുകള്‍ ഒരു ക്രിസ്റ്റല്‍ ഘടനയിലൂടെ സഞ്ചരിച്ച് നെഗറ്റീവ് ഇലക്ട്രോഡില്‍ എത്തിച്ചേരണം. ഈ പ്രക്രിയക്ക് മണിക്കൂറുകള്‍ വേണ്ടിവരുന്നതുകൊണ്ടാണ് ഫോണ്‍ ചാര്‍ജ്ജ് ആകാന്‍ ദീര്‍ഘസമയം കാത്തുനില്‍ക്കേണ്ടിവരുന്നത്. എന്നാല്‍ ഈ പ്രക്രിയയെ കൂടുതല്‍ എളുപ്പമാക്കാന്‍ നിയോബിയം ടംഗ്‌സ്റ്റണ്‍ ഓക്‌സൈഡ്  ഉപയോഗിക്കുന്നതുവഴി സാധിക്കുമെന്നാണ് കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തതിയിരിക്കുന്നത്. 

നിലവിലുള്ള അതിവേഗ ചര്‍ജ്ജിങ് സംവിധാനങ്ങളെക്കാള്‍ ഏറെ വേഗത്തില്‍ ഫോണ്‍ ബാറ്ററി ചര്‍ജ്ജിങ് സാധ്യമാക്കുന്ന ഒരു വിദ്യയാണ് ഇതെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com