നിയമം കര്‍ശനമാക്കി റെയില്‍വേ; അമിത ലഗേജായാല്‍ അധികനിരക്കും പിഴയും  

അമിത ലഗേജിനു അധികനിരക്കും പിഴയും ഈടാക്കാനൊരുങ്ങി റെയില്‍വേ. ജൂണ്‍ ആദ്യവാരം മുതല്‍ എല്ലാ സോണിലും ഈ നിയമം നടപ്പാക്കും 
നിയമം കര്‍ശനമാക്കി റെയില്‍വേ; അമിത ലഗേജായാല്‍ അധികനിരക്കും പിഴയും  

ന്യൂഡല്‍ഹി: അമിത ലഗേജിനു അധികനിരക്കും പിഴയും ഈടാക്കാനൊരുങ്ങി റെയില്‍വേ. ട്രെയിന്‍ യാത്രയ്ക്ക് അനുവദിച്ചിട്ടുള്ള നിശ്ചിത ലഗേജില്‍ കൂടുതല്‍ സാധനങ്ങളുമായി യാത്രക്കാര്‍ എത്തുന്നത് പതിവ് സംഭവമായപ്പോള്‍ പരാതികള്‍ ഉയര്‍ന്നതിനെതുടര്‍ന്നാണ് റെയില്‍വെയുടെ പുതിയ നീക്കം. അമിത ലഗേജുമായി എത്തുന്ന യാത്രക്കാര്‍ സഹയാത്രികര്‍ക്ക് അസൗകര്യം സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചതിനാലാണ് നിയമം കര്‍ശനമാക്കാന്‍ റെയില്‍വെ തയ്യാറെടുക്കുന്നത്. 

ജൂണ്‍ ആദ്യവാരം മുതല്‍ എല്ലാ സോണിലും ഈ നിയമം നടപ്പാക്കും. അധികഭാരവുമായി യാത്രചെയ്താല്‍ ആറിരട്ടി പിഴ ഈടാക്കാനാണ് നീക്കമെന്നാണ് റെയില്‍വെ അധികൃതര്‍ നല്‍കുന്ന വിവരം. ലഗേജ് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് നിയമങ്ങള്‍ നിലവിലുള്ളവയാണെന്നും അത് നടപ്പാക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും റെയില്‍വെ ഉന്നത ഉദ്യോഗസ്ഥന്‍ വേദ് പ്രകാശ് പറഞ്ഞു. യാത്രയില്‍ അധിക ലഗേജ് കൊണ്ടുപോകണമെന്നുള്ളവര്‍ ഇത് മുന്‍കൂര്‍ ബുക്ക് ചെയ്യണമെന്നും ലഗേജ് വാനില്‍ ഇവ കൊണ്ടുപോകാമെന്നുമാണ് റെയില്‍വെ നിയമം. വിമാനകമ്പനികള്‍ അധിക ലഗേജിനു യാത്രക്കാരില്‍ നിന്ന് പ്രത്യേക നിരക്ക് ഈടാക്കുന്നതുപോലെ റെയില്‍ യാത്രകളില്‍ ലഗേജ് പരിധിക്ക് മുകളില്‍ സാധനങ്ങള്‍ കൊണ്ടുപോകുന്നവരില്‍ നിന്ന് പ്രത്യേക നിരക്ക് ഈടാക്കാം. 

യാത്രയില്‍ സൗചന്യമായി കൊണ്ടുപോകാവുന്ന റെയില്‍വെ അനുവദിച്ചിട്ടുള്ള നിശ്ചിത ലഗേജ് ഫസ്റ്റ് ക്ലാസ്സ് എസി കോച്ച് യാത്രക്കാര്‍ക്ക് 70കിലോയും സെക്കന്‍ഡ് ക്ലാസ് എസി യാത്രക്കാര്‍ക്ക് 50കിലോയും സ്ലീപ്പര്‍ ക്ലാസിലെയും സെക്കന്‍ഡ് ക്ലാസിലെയും യാത്രികര്‍ക്ക് 40കിലോ, 35 കിലോ എന്നിങ്ങനെയുമാണ്. അധിക ലഗേജിന് പണം അടച്ചുകൊണ്ട് ഫസ്റ്റ് ക്ലാസ്സ് എസി കോച്ചില്‍ 150കിലോ വരെ കയറ്റാവുന്നതാണ്. ഇങ്ങനെചെയ്യുമ്പോള്‍ അധികമായി കയറ്റിയ 80കിലോയ്ക്ക് യാത്രക്കാരന്‍ പണം അടയ്ക്കണം. ഇതുപോലെ സെക്കന്‍ഡ് ക്ലാസ് എസി യാത്രക്കാര്‍ക്ക് 100കിലോ വരെയും അധിക തുക അടച്ച് കയറ്റാവുന്നതാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com