കേരളത്തിന് അഭിമാനനേട്ടം; മൊബൈല്‍ ബാങ്കിങ് രംഗത്തെ മലയാളി കമ്പനിയായ ചില്ലറിനെ ട്രു കോളര്‍ ഏറ്റെടുത്തു

കേരളത്തിന് അഭിമാനനേട്ടം നല്‍കി മൊബൈല്‍ ബാങ്കിങ് രംഗത്തെ മലയാളി കമ്പനിയായ ചില്ലറിനെ കോളര്‍ ഐഡി ആപ്പായ ട്രൂ കോളര്‍ ഏറ്റെടുത്തു
കേരളത്തിന് അഭിമാനനേട്ടം; മൊബൈല്‍ ബാങ്കിങ് രംഗത്തെ മലയാളി കമ്പനിയായ ചില്ലറിനെ ട്രു കോളര്‍ ഏറ്റെടുത്തു

മുംബൈ:  കേരളത്തിന് അഭിമാനനേട്ടം നല്‍കി മൊബൈല്‍ ബാങ്കിങ് രംഗത്തെ മലയാളി കമ്പനിയായ ചില്ലറിനെ കോളര്‍ ഐഡി ആപ്പായ ട്രൂ കോളര്‍ ഏറ്റെടുത്തു. പേയ്‌മെന്റ് ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തനം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് ട്രൂ കോളറിന്റെ ഏറ്റെടുക്കല്‍. ചില്ലറിന്റെ സഹസ്ഥാപകനും മലയാളിയുമായ സോണി ജോയ് ട്രു കോളറിന്റെ പേയ്‌മെന്റ് ആപ്പായ ട്രൂ കോളര്‍ പേയുടെ വൈസ് പ്രസിഡന്റാകും. ഇതൊടൊപ്പം ചില്ലറിന്റെ മുഴുവന്‍ ജീവനക്കാരെയും ഏറ്റെടുത്താണ് സ്വീഡിഷ് കമ്പനി ഇന്ത്യയില്‍ സാന്നിധ്യം വര്‍ധിപ്പിക്കുന്നത്.

ഇന്ത്യയില്‍ 15 കോടി ഉപഭോക്താക്കളാണ് ട്രൂ കോളറിനുളളത്. രാജ്യത്ത് 300 പങ്കാളികളുളള കമ്പനി പേയ്‌മെന്റ് ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തനം വിപുലീകരിക്കാനുളള ശ്രമത്തിലാണ്. വരും മാസങ്ങളില്‍ മൂന്ന് പേയ്‌മെന്റ് ബിസിനസ്സ് സേവനങ്ങളുമായി ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ് പദ്ധതി. 

കഴിഞ്ഞ വര്‍ഷമാണ് ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്തേയ്ക്ക് ട്രു കോളര്‍ കടന്നത്. ചില്ലറിനെ ഏറ്റെടുക്കുന്നതോടെ മൊബൈല്‍ പേയ്‌മെന്റ് മേഖലയിലും പ്രവര്‍ത്തനം വിപുലീകരിക്കാന്‍ കഴിയുമെന്ന് കമ്പനി പ്രത്യാശ പ്രകടിപ്പിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com