ബില്‍ഗേറ്റ്‌സിനെ പിന്തള്ളി ആമസോണ്‍ മേധാവി ജെഫ് ബെസോസ് ലോകധനികരില്‍ ഒന്നാമന്‍ 

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനെ പിന്തള്ളി ആമസോണ്‍ സ്ഥാപക ചെയര്‍മാനും സിഇഒയുമായ ജെഫ് ബെസോസ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍
ബില്‍ഗേറ്റ്‌സിനെ പിന്തള്ളി ആമസോണ്‍ മേധാവി ജെഫ് ബെസോസ് ലോകധനികരില്‍ ഒന്നാമന്‍ 

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനെ പിന്തള്ളി ആമസോണ്‍ സ്ഥാപക ചെയര്‍മാനും സിഇഒയുമായ ജെഫ് ബെസോസ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍. ജൂണ്‍ ഒന്നാം തിയതിക്കു ശേഷം സമ്പാദ്യത്തില്‍ 500കോടി ഡോളറിന്റെ വര്‍ദ്ധനവ് നേടാനായതാണ് ബെസോസിനെ സമ്പന്നരില്‍ ഒന്നാമതെത്തിച്ചത്.  

ഫോബ്‌സ് മാസിക പുറത്തുവിട്ട ലോകശതകോടീശ്വരന്മാരുടെ പട്ടികയിലാണ് ബെസോസ് ഒന്നാം സ്ഥാനം നേടിയത്. 14,190കോടി ഡോളറാണ് ബെസോസിന്റെ സമ്പാദ്യം. 9,290 കോടി ഡോളറിന്റെ സമ്പാദ്യവുമായി ബെസോസിന് പിന്നിലായി രണ്ടാമതായാണ് ബില്‍ ഗേറ്റ്‌സിന്റെ സ്ഥാനം. ലോകത്തിലെ മികച്ച നിക്ഷേപകരില്‍ ഒരാളായ വാരന്‍ ബഫറ്റ് 8,220കോടി ഡോളര്‍ സമ്പാദ്യവുമായി ഫോബ്‌സ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.  

ഈ വര്‍ഷം ആദ്യം മുതല്‍ ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി ബെസോസ് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇദ്ദേഹത്തിന്റെ ഓണ്‍ലൈന്‍ റീട്ടെയ്‌ലിംഗ് സ്ഥാപനമായ ആമസോണ്‍ ലോകത്തെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ കമ്പനിയെന്ന നേട്ടത്തിനര്‍ഹമായിരുന്നു. ആപ്പിളാണ് ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനികളില്‍ ഒന്നാമത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com