ഇനി എസിയുടെ റിമോട്ട് സര്‍ക്കാരിന്റെ കയ്യില്‍; രാജ്യത്തെ എസികളുടെ താപനില 24 ആയി നിജപ്പെടുത്താന്‍ നീക്കം

വലിയ തോതിലുള്ള ഊര്‍ജസംരക്ഷണം മുന്നില്‍ക്കണ്ട് രാജ്യത്ത് വില്‍ക്കപ്പെടുന്ന എയര്‍ കണ്ടീഷണറുകളുടെ താപനില 24 ഡിഗ്രി സെല്‍ഷ്യസ് ആയി നിജപ്പെടുത്താന്‍ സര്‍ക്കാര്‍ 
ഇനി എസിയുടെ റിമോട്ട് സര്‍ക്കാരിന്റെ കയ്യില്‍; രാജ്യത്തെ എസികളുടെ താപനില 24 ആയി നിജപ്പെടുത്താന്‍ നീക്കം


ന്യൂഡല്‍ഹി: വലിയ തോതിലുള്ള ഊര്‍ജസംരക്ഷണം മുന്നില്‍ക്കണ്ട് രാജ്യത്ത് വില്‍ക്കപ്പെടുന്ന എയര്‍ കണ്ടീഷണറുകളുടെ താപനില 24 ഡിഗ്രി സെല്‍ഷ്യസ് ആയി നിജപ്പെടുത്താന്‍ സര്‍ക്കാര്‍. മുറികളില്‍ 24 മുതല്‍ 26 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ലഭിക്കുന്ന രീതിയില്‍ എസികള്‍ ക്രമീകരിക്കുന്നതോടെ വന്‍തോതില്‍ വൈദ്യുതി ഉപഭോഗം കുറയുമെന്നാണ് കണക്കുകള്‍. ഊര്‍ജസംരക്ഷണത്തിനും ആരോഗ്യത്തിനും ഏറ്റവും മികച്ച താപനില ഏതാണെന്ന് ഉപകരണങ്ങളില്‍ രേഖപ്പെടുത്തുകയും ചെയ്യും.

എസിയുടെ താപനില 24ഡിഗ്രിയില്‍ ക്രമീകരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് വാണിജ്യ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് വൈദ്യുതി മന്ത്രാലയം. പൊതുജനങ്ങളില്‍ നിന്നുള്ള പ്രതികരണത്തിന്റെ  അടിസ്ഥാനത്തിലും ആറ് മാസത്തെ ക്യാംപെയിന്‍ പൂര്‍ത്തിയാക്കിയതിന് ശേഷവും ഇത് നിര്‍ബന്ധമാക്കുന്നതുസംബന്ധിച്ച് തീരുമാനം കൈകൊള്ളുകയൊള്ളു എന്നാണ് മന്ത്രാലയം  അറിയിച്ചിരിക്കുന്നത്. 

എസി താപനിലയുടെ ക്രമീകരണത്തില്‍ ഓരോ ശതമാനം ഉയരുമ്പോഴും ആറ് ശതമാനം വൈദ്യുതിയാണ് അധികമായി ഉപയോഗിക്കപ്പെടുന്നത്. സാധാരണ ശരീരോഷ്മാവ് 36-37ഡിഗ്രീ സെല്‍ഷ്യസ് ആണെങ്കിലും പല സ്ഥാപനങ്ങളും താപനില 18-21ഡിഗ്രിക്കിടയിലാണ് ക്രമീകരിക്കുന്നത്. ഇത് ബുദ്ധിമുട്ടുണ്ടാക്കും എന്നതിനോടൊപ്പംതന്നെ അനാരോഗ്യകരമായ ശീലമാണെന്നും കേന്ദ്ര വൈദ്യുതി മന്ത്രി ആര്‍കെ സിങ് പറഞ്ഞു. 

ജപ്പാന്‍ പോലുള്ള പലരാജ്യങ്ങളും ഇതേരീതിയില്‍ താപനിലക്രമീകരിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജപ്പാനില്‍ 28 ഡിഗ്രി സെല്‍ഷ്യസാണ് നിശ്ചയിച്ചിട്ടുള്ളതെന്നും മന്ത്രാലയം പറയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com