എയര്‍ഇന്ത്യ ഇനി സ്വകാര്യമേഖലയിലേക്ക്; 76 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ സര്‍ക്കാര്‍ വിജ്ഞാപനമായി

എയര്‍ ഇന്ത്യയുടെ ഉടമസ്ഥാവകാശം കേന്ദ്രസര്‍ക്കാരില്‍ നിന്ന് നഷ്ടമാകുന്ന തീരുമാനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
എയര്‍ഇന്ത്യ ഇനി സ്വകാര്യമേഖലയിലേക്ക്; 76 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ സര്‍ക്കാര്‍ വിജ്ഞാപനമായി

ന്യൂഡല്‍ഹി: സ്വകാര്യവല്‍ക്കരണ നീക്കം ശക്തമാക്കി എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികളും വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതിനായി താല്പര്യപത്രം ക്ഷണിച്ച് കേന്ദ്രസര്‍ക്കാര്‍ പ്രാഥമിക വിജ്ഞാപനം പുറത്തിറക്കി. തുറന്ന ലേലത്തില്‍ ഓഹരികള്‍ വിറ്റഴിക്കാനാണ് തീരുമാനം. 

എയര്‍ ഇന്ത്യയുടെ ഉടമസ്ഥാവകാശം കേന്ദ്രസര്‍ക്കാരില്‍ നിന്ന് നഷ്ടമാകുന്ന തീരുമാനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. 5000 കോടി രൂപ  ആസ്തിമൂല്യമുളള കമ്പനികള്‍ക്കും കണ്‍സോര്‍ഷ്യത്തിനും ബിഡില്‍ പങ്കെടുക്കാമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.

ഓഹരികള്‍ വിറ്റഴിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു ഓഹരി വില്‍ക്കാനുള്ള തീരുമാനം കേന്ദ്രമന്ത്രിസഭ കൈക്കൊണ്ടത്.

രാജ്യത്തിന്റെ സ്വന്തം വിമാനക്കമ്പനിയാണെങ്കിലും അധികകാലം ഇങ്ങനെ മുന്നോട്ടുപോകാനാകില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഓഹരിവിറ്റഴിച്ച് നിയന്ത്രണാവകാശവും കൈയൊഴിയാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. 


സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച് 52000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയാണ് എയര്‍ ഇന്ത്യക്കുളളത്.പ്രവര്‍ത്തന മൂലധനത്തിന്റെ അപര്യാപ്തത മൂലം എയര്‍ ഇന്ത്യ അടുത്തിടെ സാമ്പത്തികമായി പ്രയാസം നേരിട്ടുവരുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com