പ്ലേബോയ് ഇനി ഫേയ്‌സ്ബുക്കില്‍ ഇല്ല; വിവരം ചോര്‍ത്തലില്‍ പ്രതിഷേധിച്ച് ഫേയ്‌സ്ബുക്കിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചു

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുന്നത് ഒഴിവാക്കാനാണ് ഫേയ്‌സ്ബുക് വേണ്ടെന്നു വെക്കുന്നതെന്ന് അഡല്‍ട്ട് എന്റര്‍ടെയ്ന്‍മെന്റ് ഗ്രൂപ്പ് പറഞ്ഞു
പ്ലേബോയ് ഇനി ഫേയ്‌സ്ബുക്കില്‍ ഇല്ല; വിവരം ചോര്‍ത്തലില്‍ പ്രതിഷേധിച്ച് ഫേയ്‌സ്ബുക്കിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചു

പഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ നിരവധി കമ്പനികളാണ് ഫേയ്‌സ്ബുക്കിനെ ബഹിഷ്‌കരിച്ചത്. ഇതിന് തുടര്‍ച്ചയായി പ്ലേബോയ് ഫേയ്‌സ്ബുക്കിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുന്നത് ഒഴിവാക്കാനാണ് ഫേയ്‌സ്ബുക് വേണ്ടെന്നു വെക്കുന്നതെന്ന് അഡല്‍ട്ട് എന്റര്‍ടെയ്ന്‍മെന്റ് ഗ്രൂപ്പ് പറഞ്ഞു. 

ഉള്ളടക്കത്തില്‍ നിയന്ത്രണങ്ങളുള്ളതുകൊണ്ടും പോളിസി  ഗൈഡ്‌ലൈനുകളും കാരണം വളരെ നാളായി ഫേയ്‌സ്ബുക്കില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയാണെന്നും പ്ലേബോയ് വ്യക്തമാക്കി. ഇതിനോടൊപ്പം വ്യക്തിഗത വിവരങ്ങള്‍ രാഷ്ട്രീയ ഉപദേശക സ്ഥാപനം ചോര്‍ത്തുന്നുവെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് ഫേയ്‌സ്ബുക്ക് വിടാനുള്ള അന്തിമതീരുമാനത്തില്‍ എത്തിയതെന്ന് അവര്‍ പറഞ്ഞു. കമ്പനി മാനേജ് ചെയ്യുന്ന എല്ലാ ഫേയ്‌സ്ബുക്ക് അക്കൗണ്ടുകളും ഡിയാക്റ്റിവേറ്റ് ചെയ്യുകയാണെന്ന് പ്ലേബോയ് അറിയിച്ചു. 

വിവിധ ഫേയ്‌സ്ബുക് പേജുകളിലൂടെ രണ്ടര കോടിയില്‍ അധികം ആരാധകരാണ് പ്ലേബോയ് ഉപയോഗിക്കുന്നത്. തങ്ങളിടെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ അനധികൃതമായി ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും സ്റ്റേറ്റ്‌മെന്റിലൂടെ കമ്പനി പറഞ്ഞു. വ്യക്തി സ്വാതന്ത്രത്തിനും ലൈംഗികതയെ ആഘോഷമാക്കുന്നതിനുമാണ് പ്ലേബോയ് എപ്പോഴും നിലനില്‍ക്കുന്നത്. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പോരാട്ടത്തില്‍ ഞങ്ങള്‍ ഭാഗമാകുകയാണ്. 

അഞ്ച് കോടി ഫേയ്‌സ്ബുക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ വലിയ പ്രതിഷേധമാണ് രാജ്യത്ത് അരങ്ങേറുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഉള്‍പ്പടെ നിരവധി രാജ്യങ്ങള്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഉപയോഗിച്ചെന്നാണ് റിപ്പോര്‍ട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com