ബ്രൗസിംഗ് ഹിസ്റ്ററി മായ്ക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമൊരുക്കി ഫേസ്ബുക്ക് 

ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ബ്രൗസിംഗ് ഹിസ്റ്ററി ഡിലീറ്റ് ചെയ്യാന്‍ അവസരം നല്‍കുന്ന ക്ലിയര്‍ ഹിസ്റ്ററി എന്ന പുതിയ പ്രൈവസി കണ്‍ട്രോള്‍ ഫീച്ചര്‍ നിര്‍മിക്കുകയാണെന്ന് മാര്‍ക്ക്സക്കര്‍ബര്‍ഗ് 
ബ്രൗസിംഗ് ഹിസ്റ്ററി മായ്ക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമൊരുക്കി ഫേസ്ബുക്ക് 

പഭോക്താക്കള്‍ക്ക് തങ്ങളുടെ ബ്രൗസിംഗ് ഹിസ്റ്ററി ഡിലീറ്റ് ചെയ്യാന്‍ അവസരം നല്‍കുന്ന ക്ലിയര്‍ ഹിസ്റ്ററി എന്ന പുതിയ പ്രൈവസി കണ്‍ട്രോള്‍ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി ഫേസ്ബുക്ക്.  പുതിയ ഫീച്ചര്‍ നിര്‍മിക്കാനുള്ള ചര്‍ച്ചകളിലാണെന്ന് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു.  ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് സക്കര്‍ബര്‍ഗ് ഈ വിവരം അറിയിച്ചിരിക്കുന്നത്. ഫേസ്ബുക്കിന്റെ വാര്‍ഷിക കോണ്‍ഫറന്‍സായ എഫ്8ല്‍ ഈ പുതിയ ഫീച്ചര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ താന്‍ നടത്തുമെന്നാണ് സക്കര്‍ബര്‍ഗ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. 

ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ അക്കൗണ്ടിലേക്ക് സന്ദേശങ്ങള്‍ അയക്കുന്ന വെബിസൈറ്റുകളെയും ആപ്പുകളെയും തിരിച്ചറിയാന്‍ ഈ ഫീച്ചര്‍ വഴി സാധിക്കുമെന്നും ഇവര്‍ അയക്കുന്ന സന്ദേശങ്ങള്‍ അനിവാര്യമല്ലെന്നു തോന്നിയാല്‍ അവ ഡെലീറ്റ് ചെയ്യാനുള്ള അവസരവും ഈ പുതിയ ഫീച്ചര്‍ നല്‍കുമെന്ന് കമ്പനിയുടെ ബ്ലോഗ് പോസ്റ്റില്‍ പറയുന്നു. 

പുതിയ ഫീച്ചര്‍ ഉപഭോക്താക്കളിലേക്ക് എത്താന്‍ കുറച്ച് മാസങ്ങള്‍ എടുക്കുമെന്നും പ്രൈവസി വക്താക്കളുടെയും നയതന്ത്രജ്ഞരുടെയും റെഗുലേറ്റര്‍മാരുടെയും അഭിപ്രായങ്ങള്‍ സ്വീകരിച്ചുകൊണ്ടായിരിക്കും പുതിയ ഫീച്ചര്‍ നിര്‍മിക്കുകയെന്നും കമ്പനി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com