ഷവോമി റെഡ്മി എസ് ടു ഉടന്‍ പുറത്തിറങ്ങും; ടീസര്‍ പുറത്ത്! 

പുതിയ ടീസര്‍ ഏവരും കാത്തിരിക്കുന്ന റെഡ്മി എസ് ടുവിന്റേതാണോ അതോ ഏറ്റവും പുതിയ സര്‍ജ് എസ് ടുവിന്റേതാണോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്
ഷവോമി റെഡ്മി എസ് ടു ഉടന്‍ പുറത്തിറങ്ങും; ടീസര്‍ പുറത്ത്! 

ഷവോമി എസ് സീരീസ് ഉടന്‍ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്. വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ കമ്പനി തങ്ങളുടെ ഔദ്യോഗിക വീബോ ഹാന്‍ഡിലില്‍ പുതിയ എസ് സീരീസിന്റേതെന്നു കരുതുന്ന ടീസറും പുറത്തു വിട്ടു. പുതിയ ടീസറിന്റെ മുകളില്‍ വലത്തേയറ്റത്തായി എംഐ ലോഗോയോടൊപ്പം എസ്  അക്ഷരവും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പുതിയ ടീസര്‍ ഏവരും കാത്തിരിക്കുന്ന റെഡ്മി എസ് 2വിന്റേതാണോ അതോ ഏറ്റവും പുതിയ സര്‍ജ് എസ് 2വിന്റേതാണോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

എസ് എന്ന അക്ഷരം ഒഴികെ പുതിയ മോഡലുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളൊന്നും പോസ്റ്റര്‍ വെളിപ്പെടുത്തുന്നില്ല. പക്ഷെ വളരെനാളായി ഷവോമി വിപണിയിലെത്തിക്കാന്‍ ശ്രമിക്കുന്ന ബഡ്ജറ്റ് ഫോണായ റെഡ്മി-എസ്2 അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മോഡല്‍ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനിയുടെ ഔദ്യോഗിക വൃത്തങ്ങള്‍ വിവരങ്ങളൊന്നും പുറത്തുവിടുന്നില്ലെങ്കിലും പോസ്റ്റര്‍ റെഡ്മിഎസ്2വിന് വേണ്ടിയുള്ളതാണെങ്കില്‍ ലോഞ്ച് അധികം വൈകില്ലെന്നാണ് കണക്കുകൂട്ടലുകള്‍. 

ഒരുപാട് നാളായി സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് ചര്‍ച്ചയായികൊണ്ടിരുന്ന ഷവോമിയുടെ ഈ മോഡല്‍ കഴിഞ്ഞ ദിവസം ചെക്ക് റിപബ്ലിക്കിലെ മി സ്‌റ്റോറില്‍ കണ്ടതും ഈ വാര്‍ത്തയ്ക്ക് ബലമേകുന്നുണ്ട്. മോഡലിന്റെ പൂര്‍ണ്ണരൂപം വ്യക്തമാകുന്ന രീതിയില്‍ ചെക്ക് റിപബ്ലിക്കിലെ ഒരു വൈബ്‌സൈറ്റ് ചിത്രങ്ങളും പുറത്തുവിട്ടിരുന്നു. ചിത്രങ്ങള്‍ വ്യക്തമാക്കുന്നതനുസരിച്ച് ഫോണിന്റെ മുന്‍വശത്ത് മധ്യഭാഗത്തായി ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ കാണാന്‍ കഴിയും. ഡ്യുവല്‍ ക്യാമറ സംവിധാനം ഒരുക്കിയിട്ടുള്ള മോഡലില്‍ പവര്‍ വോളിയം ബട്ടണുകള്‍ ഒരേ വശത്താണ് കാണാന്‍ കഴിയുന്നത്. വെബ്‌സൈറ്റിലൂടെ പുറത്തുവന്നിട്ടുള്ള ചിത്രങ്ങളില്‍ റോസ് ഗോള്‍ഡ് നിറത്തിലുള്ള മോഡലാണ് കാണാനാകുന്നത്. മോഡലിന് 11,700രൂപയായിരിക്കും വില എന്നാണ് പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com