വില്‍പ്പനയുദ്ധം വീണ്ടും,ആമസോണ്‍, ഫ്‌ലിപ്പ്കാര്‍ട്ട് മെഗാ സെയില്‍സ് അടുത്തയാഴ്ച
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 05th May 2018 02:58 PM |
Last Updated: 05th May 2018 02:59 PM | A+A A- |

മുംബൈ: ഇ കോമേഴ്‌സ് രംഗത്തെ ബദ്ധവൈരികളായ ഫ്‌ലിപ്പ്കാര്‍ട്ടും
ആമസോണും വീണ്ടും വില്‍പ്പനയുദ്ധത്തിലേക്ക്. പതിവില്‍ നിന്നും വ്യത്യസ്തമായി ഓണ്‍ലൈന്‍ വില്‍പ്പനരംഗത്ത് ആധിപത്യം സ്ഥാപിക്കാന്‍ ഇരുകമ്പനികളും അര്‍ദ്ധവാര്‍ഷിക മെഗാ വില്‍പ്പനമേളയ്ക്കാണ് തുടക്കമിടുന്നത്. ബിഗ് ഷോപ്പിങ് ഡേയ്‌സ് എന്ന പേരില്‍ മെയ് 13 മുതല്‍ 16 വരെ ഫ്‌ലിപ്പ്കാര്‍ട്ട്
മെഗാമേള സംഘടിപ്പിക്കും.സമാന കാലയളവില്‍ തന്നെ വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് വ്യാപാര മേള കൊഴുപ്പിക്കാനാണ് ആമസോണും ഒരുങ്ങുന്നത്.
ആകര്‍ഷണീയമായ ഡിസ്‌ക്കൗണ്ടുകള്‍ പ്രഖ്യാപിച്ച് വില്‍പ്പന വര്‍ധിപ്പിക്കാനാണ് ഇരുകമ്പനികളും ലക്ഷ്യമിടുന്നത്. വസ്‌ത്രോല്‍പ്പനങ്ങള്‍ക്കുളള ഡിസ്‌ക്കൗണ്ട് 70 മുതല്‍ 80 ശതമാനം വരെ ഉയരാം. അതിവേഗം വിറ്റുപോകുന്ന സ്മാര്‍ട്ട് ഫോണ്‍ വിപണിയിലും ഡിസ്‌ക്കൗണ്ടുകള്‍ പ്രതീക്ഷിക്കാം. 10 ശതമാനം മുതല്‍ 20 ശതമാനം വരെ ഡിസ്‌ക്കൗണ്ട് അനുവദിക്കാനാണ് കമ്പനികള്‍ മത്സരിക്കുന്നത്. രാജ്യത്ത് ഓണ്‍ലൈന്‍ വില്‍പ്പനരംഗത്ത് 60 ശതമാനം സംഭാവന നല്‍കുന്നത് സ്മാര്‍ട്ട് ഫോണുകളുടെയും കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഉല്‍പ്പനങ്ങളുടെയും വില്‍പ്പനയാണ്. ഈ രംഗത്ത് ഓളം സൃഷ്ടിക്കാനാണ് കമ്പനികള്‍ പദ്ധതിയിടുന്നത്.ഇതിന് പുറമേ ക്യാഷ് ബാക്ക് ഉള്‍പ്പെടെയുളള അധിക ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് മേള ആകര്‍ഷണീയമാക്കാനും പരിപാടിയുണ്ട്.