ഇന്ത്യയുടെ വളര്‍ച്ച അതിവേഗം; നോട്ടു നിരോധനത്തിന്റെ ആഘാതത്തില്‍നിന്ന് മുക്തമായെന്ന് ഐഎംഎഫ്

ഇന്ത്യയുടെ വളര്‍ച്ച അതിവേഗം; നോട്ടു നിരോധനത്തിന്റെ ആഘാതത്തില്‍നിന്ന് മുക്തമായെന്ന് ഐഎംഎഫ്
ഇന്ത്യയുടെ വളര്‍ച്ച അതിവേഗം; നോട്ടു നിരോധനത്തിന്റെ ആഘാതത്തില്‍നിന്ന് മുക്തമായെന്ന് ഐഎംഎഫ്

യുഎന്‍: ലോകത്തെ അതിവേഗം വളരുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് രാജ്യാന്തര നാണ്യനിധിയുടെ റിപ്പോര്‍ട്ട്. 2018ല്‍ രാജ്യം 7.4 ശതമാനം വളര്‍ച്ച കൈവരിക്കും. 2019ല്‍ ഇത് 7.8 ശതമാനമാവുമെന്നും ഐഎംഎഫിന്റെ ഏഷ്യാ പസഫിക് റീജിയനല്‍ ഇക്കണോമിക് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.

നോട്ടു നിരോധനത്തിന്റെയും ജിഎസ്ടി നടപ്പാക്കിയതിന്റെയും ആഘാതങ്ങളില്‍നിന്ന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കരകയറിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതു പൂര്‍ണമാവുന്നതോടെ വളര്‍ച്ച ത്വരിതഗതിയിലാവുമെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍.

ഇന്ത്യയ്ക്കു പിന്നാലെ ബംഗ്ലാദേശാണ് തെക്കനേഷ്യന്‍ മേഖലയില്‍ അതിവേഗ വളര്‍ച്ച പ്രകടിപ്പിക്കുന്ന രാജ്യം. 2018ലും 2019ലും ഏഴു ശതമാനമായിരിക്കും ബ്്ംഗ്ലാദേശിന്റെ വളര്‍ച്ച. ശ്രീലങ്ക ഈ വര്‍ഷം നാലു ശതമാനവും അടുത്ത വര്‍ഷം നാലര ശതമാനവും വളര്‍ച്ചയുണ്ടാക്കും. പാകിസ്ഥാനെ പശ്ചിമേഷ്യയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നതിനാല്‍ ഈ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com