കൊച്ചി വിമാനത്താവളത്തില്‍ ഇരുവശത്തും ലാന്‍ഡിങ്; മോശം കാലാവസ്ഥയിലും ഇനി വിമാനങ്ങള്‍ സുഖമായി പറന്നിറങ്ങും 

മോശം കാലാവസ്ഥയിലും വിമാനങ്ങള്‍ക്ക് റണ്‍വേയുടെ ഇരുവശത്തു നിന്നും ലാന്‍ഡ് ചെയ്യാന്‍ സഹായിക്കുന്ന പുതിയ ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സിസ്റ്റം (ഐഎല്‍എസ്) കൊച്ചി വിമാനത്താവളത്തില്‍ സ്ഥാപിച്ചു
കൊച്ചി വിമാനത്താവളത്തില്‍ ഇരുവശത്തും ലാന്‍ഡിങ്; മോശം കാലാവസ്ഥയിലും ഇനി വിമാനങ്ങള്‍ സുഖമായി പറന്നിറങ്ങും 

കൊച്ചി: മോശം കാലാവസ്ഥയിലും വിമാനങ്ങള്‍ക്ക് റണ്‍വേയുടെ ഇരുവശത്തു നിന്നും ലാന്‍ഡ് ചെയ്യാന്‍ സഹായിക്കുന്ന പുതിയ ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സിസ്റ്റം (ഐഎല്‍എസ്) കൊച്ചി വിമാനത്താവളത്തില്‍ സ്ഥാപിച്ചു. ഇതോടെ മൂടല്‍മഞ്ഞുപോലുള്ള പ്രതികൂല കാലാവസ്ഥകളിലും ഈ സംവിധാനം പ്രയോജനപ്പെടുത്തി റണ്‍വേയുടെ ഇരുവശത്തുകൂടെയും വിമാനങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യാം. കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വിമാനങ്ങള്‍ക്ക് നേരിട്ട് റണ്‍വേയിലേക്ക് പ്രവേശിക്കാന്‍ ഇതുവഴി സാധിക്കും. 

കൊച്ചി രാജ്യാന്തര വിമാനതാവളത്തില്‍ രണ്ടാമത്തെ ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സിസ്റ്റമാണ് ഇപ്പോള്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഇതുവരെ വിമാനതാവളത്തില്‍ കിഴക്കുഭാഗത്തുമാത്രമാണ് ഐഎല്‍എസ് പ്രവര്‍ത്തിച്ചിരുന്നത്. ഇതുമൂലം കാലാവസ്ഥാ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ വിമാനങ്ങളുടെ ലാന്‍ഡിങ് കിഴക്കുവശത്തുകൂടെ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. പുതിയ ഐഎല്‍എസ് സ്ഥാപിച്ചതോടെ പടിഞ്ഞാറുഭാഗത്തുനിന്ന് വരുന്ന വിമാനങ്ങള്‍ക്ക് പടിഞ്ഞാറുവശത്തുള്ള റണ്‍വെയില്‍ തന്നെ ലാന്‍ഡ് ചെയ്യാന്‍ സാധിക്കും. 

സമയനഷ്ടവും ഇന്ധനചിലവും ലാഭിക്കാം എന്നതിനോടൊപ്പം ലാന്‍ഡിങ് കൃത്യതയും ഈ പുതിയ സംവിധാനം പ്രവര്‍ത്തനക്ഷമമായതോടെ ഉറപ്പാക്കാന്‍ സാധിക്കും. നാലു കോടിയോളം രൂപ ചിലവാക്കി എയര്‍പോര്‍ട്ട് അതോറിറ്റായാണ് പുതിയ ഐഎല്‍എസ സ്ഥാപിച്ചിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com