ബലാത്സംഗ, ചൈല്‍ഡ് പോണ്‍ വീഡിയോകള്‍; ഫേയ്‌സ്ബുക്ക്, വാട്ട്‌സ്ആപ്പ്, ഗൂഗിള്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ ഭീമന്മാര്‍ക്ക് സുപ്രീംകോടതിയുടെ പിഴശിക്ഷ

ബലാത്സംഗത്തിന്റേയും കൂട്ട ബലാത്സംഗത്തിന്റേയും ചൈല്‍ഡ് പോണോഗ്രാഫിയുടേയും വീഡിയോകള്‍ നീക്കുമെന്നാണ് ഇവര്‍ വ്യക്തമാക്കിയിരുന്നു
ബലാത്സംഗ, ചൈല്‍ഡ് പോണ്‍ വീഡിയോകള്‍; ഫേയ്‌സ്ബുക്ക്, വാട്ട്‌സ്ആപ്പ്, ഗൂഗിള്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ ഭീമന്മാര്‍ക്ക് സുപ്രീംകോടതിയുടെ പിഴശിക്ഷ

ലാത്സംഗ വീഡിയോകളിലും ചൈല്‍ഡ് പോണ്‍ വീഡിയോകളിലുമുള്ള സുപ്രീംകോടതി നിര്‍ദേശം പാലിക്കാത്തതില്‍ ഫേയ്‌സ്ബുക്ക്, ഗൂഗിള്‍ ഉള്‍പ്പടെയുള്ള ബഹുരാഷ്ട്ര കമ്പനികള്‍ക്ക് മേല്‍ പിഴയിട്ടു. ഒരു ലക്ഷം രൂപ വീതമാണ് ഓരോ കമ്പനികള്‍ക്കും സുപ്രീംകോടതി പിഴ ചുമത്തിയിരിക്കുന്നത്. യാഹൂ, ഫേസ്ബുക് അയര്‍ലന്‍ഡ്, ഫേയ്‌സ്ബുക് ഇന്ത്യ, ഗൂഗിള്‍ ഇന്ത്യ, ഗൂഗിള്‍ ഇന്‍കോര്‍പ്പറേറ്റ്, മൈക്രോസോഫ്റ്റ്, വാട്ട്‌സ് ആപ്പ് എന്നിവയ്ക്കാണ് പിഴ ചുമത്തിയത്. 

 സോഷ്യല്‍ മീഡിയ ഭീമന്മാരോടും മൈക്രോസോഫ്റ്റിനോടും അവര്‍ അംഗീകരിച്ച പ്രത്യേകമാര്‍ഗ നിര്‍ദേശങ്ങളില്‍ കൈക്കൊണ്ട നടപടിയെക്കുറിച്ച് വ്യക്തമാക്കാന്‍ നേരത്തെ പുറത്തിറക്കിയ ഉത്തരവില്‍ കോടതി പറഞ്ഞിരുന്നു. എന്നാല്‍ ഇതില്‍ ഒരു സ്ഥാപനവും ഇതിന് തയാറായില്ല. മാത്രമല്ല മുന്‍പറഞ്ഞ ഉത്തരവിനെക്കുറിച്ച് പ്രതികരിക്കാനും തയാറായില്ല. ഇതിനെ തുടര്‍ന്നാണ് സ്ഥാപനങ്ങള്‍ക്ക് മേല്‍ പിഴ ചുമത്തിയത്. 2018 ജൂണ്‍ 15 ന് മുന്‍പായി ഉത്തരവില്‍ കൈക്കൊണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ഇതിനൊപ്പം ഒരു ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും കോടതി വ്യക്തമാക്കി. 

ഇന്റര്‍നെറ്റിലൂടെയും വാട്ട്‌സ്ആപ്പിലൂടെയും പ്രചരിക്കുന്ന ലൈഗിക അതിക്രമങ്ങളുടെ വീഡിയോകള്‍ക്കെതിരേ എന്‍ജിഒ പ്രജ്വാലയാണ് ഹര്‍ജി സമര്‍പ്പിച്ചത്. തുടര്‍ന്ന് ഇതിനെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അജിത് കുമാര്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഇവര്‍ മുന്നോട്ടുവെച്ചത് 11 നിര്‍ദേശങ്ങളായിരുന്നു. ഇവ വാട്ട്‌സ്ആപ്പ്, ഫേയ്‌സ്ബുക്, മൈക്രോസോഫ്റ്റ്, യാഹു തുടങ്ങിയവ അംഗീകരിച്ചിരുന്നു. ബലാത്സംഗത്തിന്റേയും കൂട്ട ബലാത്സംഗത്തിന്റേയും ചൈല്‍ഡ് പോണോഗ്രാഫിയുടേയും വീഡിയോകള്‍ നീക്കുമെന്നാണ് ഇവര്‍ വ്യക്തമാക്കിയിരുന്നു. 

ഇത്തരം വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ ഓണ്‍ലൈന്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍ രൂപീകരിക്കാനും നിര്‍ദേശം വെച്ചിരുന്നു. ഇത് രൂപീകരിക്കാനുള്ള സമയവും ജൂലൈ 15 2018 ലേക്ക് നീട്ടി. സംസ്ഥാനത്തിന്റേയും കേന്ദ്രഭരണപ്രദേശങ്ങളുടേയും സഹകരണത്തില്‍ ആഭ്യന്തര മന്ത്രാലയം ഇത് രൂപീകരിക്കണമെന്നാണ്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com