മൂന്ന് പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ വിപണിയില്‍ അവതരിപ്പിച്ച് നോക്കിയ; വിലയും സവിശേഷതകളും അറിയാം 

നോക്കിയ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ നോക്കിയ 2, നോക്കിയ 3, നോക്കിയ 5 എന്നീ മോഡലുകളുടെ പരിഷ്‌കരിച്ച പുതിയ പതിപ്പുകളാണ് ഇപ്പോള്‍ അവതരിപിച്ചിരിക്കുന്നവ
മൂന്ന് പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ വിപണിയില്‍ അവതരിപ്പിച്ച് നോക്കിയ; വിലയും സവിശേഷതകളും അറിയാം 

നോക്കിയയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളായ നോക്കിയ 2.1, നോക്കിയ 3.1, നോക്കിയ 5.1 എന്നിവ അവതരിപ്പിച്ചിരിക്കുകയാണ് നോക്കിയ ഫോണ്‍ നിര്‍മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍. മോസ്‌കോയില്‍ നടന്ന ചടങ്ങില്‍ വച്ചാണ് പുതിയ മോഡലുകള്‍ കമ്പനി പരിചയപ്പെടുത്തിയത്. നോക്കിയ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ നോക്കിയ 2, നോക്കിയ 3, നോക്കിയ 5 എന്നീ മോഡലുകളുടെ പരിഷ്‌കരിച്ച പുതിയ പതിപ്പുകളാണ് ഇപ്പോള്‍ അവതരിപിച്ചിരിക്കുന്നവ.

നോക്കിയ 2.1യുടെ ആഗോള തലത്തിലെ ശരാശരി വില ഏകദേശം 7800 രൂപയായിരിക്കുമെന്നും മന്ന് മെറ്റാലിക്ക് ഡ്യുവല്‍ കളറുകളിലായിരിക്കും ഫോണ്‍ വിപണിയിലെത്തുകയെന്നും നിര്‍മാതാക്കള്‍ പറയുന്നു. ഈ വര്‍ഷം ജൂലൈ മുതല്‍ ഫോണ്‍ വിപണിയില്‍ ലഭ്യമായി തുടങ്ങുമെന്നും എച്ച്എംഡി ഗ്ലോബല്‍ അറിയിച്ചു. നോക്കിയ 3.1ന്റെ ആഗോള ശരാശരി വില 10,900രൂപയും നോക്കിയ 5.1ന്റേത് 14,800രൂപയുമാണ്. നോക്കിയ 3.1 അടുത്ത മാസം മുതലും നോക്കിയ 5.1 ജൂലൈ മുതലും വിപണിയില്‍ ലഭ്യമാകും. 

5.5ഇഞ്ച് എച്ച് ഡി ഡിസ്‌പ്ലെയാണ് നോക്കിയ 2.1ന് നല്‍കിയിട്ടുള്ളത്. 4000എംഎഎച്ച് ബാറ്ററി ഉള്ള ഫോണില്‍ രണ്ടു ദിവസം വരെ ബാറ്ററി നിലനില്‍ക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 8എംപി ഓട്ടോഫോക്കസ് പിന്‍ക്യാമറയും 5എംപി മുന്‍ ക്യാമറയുമാണ് ഫോണില്‍ ഉള്ളത്. 8ജിബി ഇന്റേണല്‍ സ്‌റ്റോറേജും 128ജിബി വരെ എക്‌സ്പാന്‍ഡബിള്‍ മെമ്മറിയും ഫോണിന്റെ സവിശേഷതകളായി എടുത്തുപറയുന്നു. ആന്‍ഡ്രോയിഡ് ഓറിയോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക. 

ആന്‍ഡ്രോയിഡ് 8.0 ഓറിയോ വേര്‍ഷനിലാണ് നോക്കിയ 3.1 പ്രവര്‍ത്തിക്കുക. 5.2 ഇഞ്ച് എച്ച ഡി ഡിസ്‌പ്ലെയുള്ള ഫോണില്‍ കോര്‍ണിങ് ഗൊറില്ല ഗ്ലാസ് ഉപയോഗിച്ചിട്ടുണ്ട്. ആക്‌സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ജിറോസ്‌കോപ്, മാഗ്നറ്റോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ തുടങ്ങിയ ഫീച്ചറുകള്‍ മോഡലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. 

ആന്‍ഡ്രോയിഡ് ഓറിയോ ഓഎസ് ഉപയോഗിച്ചാണ് നോക്കിയ 5.2ഉം പ്രവര്‍ത്തിക്കുക. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലെയും കോര്‍ണിംങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടെക്ഷനുമെല്ലാം മോഡലിന്റെ പ്രത്യേകതകളാണ്. 16എംപി പിന്‍ക്യാമറയും 8എംപി സെല്‍ഫി ക്യാമറയുമാണ് നോക്കിയ 5.1ല്‍ നല്‍കിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com