ഇത്ര ചീപ്പാണോ വണ്‍ പ്ലസ് 6? ഫേസ് അണ്‍ലോക്ക് സംവിധാനത്തെ പറ്റിക്കാന്‍ ഒരു ഫോട്ടോ കാണിച്ചാലും മതി (വീഡിയോ കാണാം)

ഫോണിലേ ഫേസ് ലോക്ക് തുറക്കാനായി ഉടമയുടെ യഥാര്‍ത്ഥ മുഖം വേണ്ടെന്നും മുഖത്തിന്റെ ഒരു രേഖാ ചിത്രം തന്നെ ധാരാളമാണെന്നുമാണ് ഉപഭോക്താവിന്റെ വെളിപ്പെടുത്തല്‍ 
ഇത്ര ചീപ്പാണോ വണ്‍ പ്ലസ് 6? ഫേസ് അണ്‍ലോക്ക് സംവിധാനത്തെ പറ്റിക്കാന്‍ ഒരു ഫോട്ടോ കാണിച്ചാലും മതി (വീഡിയോ കാണാം)


സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ വണ്‍ പ്ലസ് ഏറ്റവും പുതിയതായി അവതരിപ്പിച്ച മോഡലാണ് വണ്‍ പ്ലസ് 6. ഏറ്റവും മികച്ച ഫീച്ചറുകളും സാങ്കേതികവിദ്യയും സമന്വയിപ്പിച്ചാണ് പുതിയ ഫോണ്‍ അവതരിപ്പിക്കുന്നതെന്നായിരുന്നു നിര്‍മാതാക്കള്‍ ലോഞ്ച് ദിനത്തില്‍ പറഞ്ഞത്. അത്യുഗ്രന്‍ ക്യാമറയും മികച്ച പ്രൊസസര്‍, സെന്‍സര്‍ ഫീച്ചറുമായി അവതരിപ്പിച്ച വണ്‍ പ്ലസില്‍ ഏറ്റവും എടുത്തു പറയപ്പെട്ടത് ഫോണിലെ ഫേസ് അണ്‍ലോക്ക് ഫീച്ചറാണ്. എന്നാല്‍ ഇത്രയധികം കൊട്ടിഘോഷിക്കപ്പെട്ട ഫോണിനെ അത്രകണ്ട് വിശ്വസിക്കണ്ടെന്നാണ് ഫോണ്‍ സ്വന്തമാക്കിയ ഒരു ഉപഭോക്താവിന്റെ അഭിപ്രായം. 

ഫോണിലെ ഫേസ് അണ്‍ലോക് ഫീച്ചര്‍ തന്നെയാണ് ഈ അഭിപ്രായത്തിന് കാരണവും. ഈ ഫീച്ചര്‍ അത്ര സുരക്ഷിതമാണെന്ന് ഉറപ്പിക്കാനാവില്ലെന്നാണ് ഇയാളുടെ കണ്ടെത്തല്‍. ഫോണിലേ ഫേസ് ലോക്ക് തുറക്കാനായി ഉടമയുടെ യഥാര്‍ത്ഥ മുഖം വേണ്ടെന്നും മുഖത്തിന്റെ ഒരു രേഖാ ചിത്രം തന്നെ ധാരാളമാണെന്നുമാണ് റിക് തന്റെ ട്വിറ്റര്‍ പേജിലൂടെ അറിയിച്ചിരിക്കുന്നത്. ഇത് വ്യക്തമാക്കികൊണ്ടുള്ള ഒരു വീഡിയോയും ഇദ്ദേഹം ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. രേഖാചിത്രം ബ്ലാക്ക് ആന്‍ഡ് വൈറ്റിലുള്ളതാണെങ്കിലും ഫോണ്‍ ലോക്ക് എളുപ്പത്തില്‍ തുറന്നുവരുമെന്നും ഇദ്ദേഹം പറയുന്നു. 

ഫേസ് അണ്‍ലോക് ഉപഭോക്താക്കളുടെ സൗകര്യത്തിനുവേണ്ടി അവതരിപ്പിച്ചിട്ടുള്ള ഫീച്ചറാണെന്നും ഫോണ്‍ സുരക്ഷിതമായി ലോക് ചെയ്യാന്‍ പാറ്റേണ്‍, നമ്പര്‍ ലോക്ക്, ഫിംഗര്‍ പ്രിന്റ് പോലെയുള്ള സംവിധാനങ്ങള്‍ ഉണ്ടെന്നുമാണ് ഇതേകുറിച്ച് വണ്‍ പ്ലസ് നല്‍കുന്ന വിശദീകരണം. ഫേസ് അണ്‍ലോക്കിന്റെ സുരക്ഷിതത്വം മെച്ചപ്പെടുത്താനുള്ള സാധ്യതകള്‍ കമ്പനി പരിശോധിക്കുമെന്നും ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ കമ്പനി ആരംഭിച്ചിട്ടുണ്ടെന്നും വണ്‍പ്ലസ് പറയുന്നു. അതുകൊണ്ടുതന്നെയാണ് നിലവില്‍ ബാങ്കിംഗ്, പെയ്‌മെന്റ് പോലെയുള്ളവയ്ക്ക് ഫേയ്‌സ് അണ്‍ലോക്ക് ഉപയോഗിക്കാനുള്ള ഓപ്ഷണ്‍ നല്‍കാത്തതും. സുരക്ഷ ഉറപ്പാക്കാന്‍ ഉപഭോക്താക്കള്‍ മറ്റ് ലോക്ക് മാര്‍ഗ്ഗങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നാണ് കമ്പനി നിര്‍ദേശിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com