ജിഎസ്ടി വരുമാനം വീ​ണ്ടും ഒ​രു ല​ക്ഷം കോ​ടിക്ക് മുകളിൽ ; 44 ശതമാനം വളർച്ചയുമായി കേരളം മുന്നിൽ

ഒ​ക്ടോ​ബ​ര്‍ മാ​സ​ത്തി​ല്‍ രാ​ജ്യ​ത്തെ ഉ​ത്പാ​ദ​ന മേ​ഖ​ല​യി​ലു​ണ്ടാ​യ ഉ​ണ​ര്‍​വാ​ണ് നി​കു​തി വ​രു​മാ​ന​ത്തി​ല്‍ പ്ര​തി​ഫ​ലി​ച്ച​ത്
ജിഎസ്ടി വരുമാനം വീ​ണ്ടും ഒ​രു ല​ക്ഷം കോ​ടിക്ക് മുകളിൽ ; 44 ശതമാനം വളർച്ചയുമായി കേരളം മുന്നിൽ

ന്യൂ​ഡ​ല്‍​ഹി: ച​ര​ക്കു​സേ​വ​ന നി​കു​തി വ​രു​മാ​നം വീ​ണ്ടും ഒ​രു ല​ക്ഷം കോ​ടി ക​ട​ന്നു. ഒ​ക്ടോ​ബ​ര്‍ മാ​സ​ത്തി​ല്‍ ജി​എ​സ്ടി ഇ​ന​ത്തി​ല്‍ പി​രി​ച്ച​ത് ഒ​രു​ല​ക്ഷം കോ​ടി ക​ട​ന്ന​താ​യി ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്‌​ലി അ​റി​യി​ച്ചു. 1,00,710 കോടിയാണ് ലഭിച്ചത്. കഴിഞ്ഞ ഏപ്രിലിലാണ് ആദ്യമായി ലക്ഷം കോടി എന്ന ലക്ഷ്യം കൈവരിച്ചത്. അതിന് ശേഷം 90,000 കോടിക്കു മുകളില്‍ മാത്രമാണ് തുടര്‍ച്ചയായി ലഭിച്ചത്. 

ഒ​ക്ടോ​ബ​ര്‍ മാ​സ​ത്തി​ല്‍ രാ​ജ്യ​ത്തെ ഉ​ത്പാ​ദ​ന മേ​ഖ​ല​യി​ലു​ണ്ടാ​യ ഉ​ണ​ര്‍​വാ​ണ് നി​കു​തി വ​രു​മാ​ന​ത്തി​ല്‍ പ്ര​തി​ഫ​ലി​ച്ച​ത്. സെ​പ്റ്റം​ബ​റി​ൽ 94,442 കോ​ടി രൂ​പ​യാ​യി​രു​ന്നു വ​രു​മാ​നം. ഓ​ഗ​സ്റ്റി​ൽ 93,960 കോ​ടി രൂ​പ​യും. ഏ​പ്രി​ലി​ൽ ഒ​രു ല​ക്ഷം കോ​ടി ക​ട​ന്ന ജി​എ​സ്ടി വ​രു​മാ​നം മേ​യി​ൽ 94,016 കോ​ടി​യാ​യി കു​റ​ഞ്ഞി​രു​ന്നു.

ഏറ്റവും അധികം വരുമാന വളർച്ച രേഖപ്പെടുത്തിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളമാണ് മുന്നിൽ.  44 ശ​ത​മാ​നം വ​ള​ർ​ച്ചയാണ് കേരളം രേ​ഖ​പ്പെ​ടു​ത്തി​യത്. തൊട്ടുപിന്നിലുള്ള ജാർഖണ്ഡിന്റെ വരുമാനം 20 ശതമാനമാണ്. രാജസ്ഥാൻ 14 ഉം, ഉത്തരാഖണ്ഡ് 13 ഉം മഹാരാഷ്ട്ര 11 ശതമാനവും വളർച്ച നേടിയതായി ധനമന്ത്രാലയ അധികൃതർ വ്യക്തമാക്കി. 

കുറഞ്ഞ നിരക്കുകളും, നികുതി അടയ്ക്കാതെ ഒഴിഞ്ഞുമാറുന്ന പ്രവണത കുറഞ്ഞതും നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടലുകളുമാണ് നികുതി വരുമാനം വര്‍ധിക്കാന്‍ ഇടയാക്കിയതെന്ന് ജെയ്റ്റ്‌ലി  ട്വീറ്റില്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com