യാത്രക്കാരുടെ എണ്ണം പകുതിയായി കുറഞ്ഞു ; 15  പ്രീമിയം ട്രെയിനുകളിലെ ഫ്‌ളക്‌സി ഫെയര്‍ റെയില്‍വേ പിന്‍വലിക്കുന്നു

ട്രെയിന്‍ നിരക്കും  ഫ്‌ളൈറ്റ് നിരക്കും തമ്മില്‍ വലിയ വ്യത്യാസമില്ലാതായതോടെ യാത്രക്കാര്‍ പ്രീമിയം ട്രെയിനുകളെ കൈവിട്ടു. യാത്രക്കാരുടെ എണ്ണം പകുതിയായി കുറഞ്ഞതോടെയാണ് ഫ്‌ളക്‌സി സംവിധാനം ഉപേക്ഷിക്കാന്‍ 
യാത്രക്കാരുടെ എണ്ണം പകുതിയായി കുറഞ്ഞു ; 15  പ്രീമിയം ട്രെയിനുകളിലെ ഫ്‌ളക്‌സി ഫെയര്‍ റെയില്‍വേ പിന്‍വലിക്കുന്നു

 ന്യൂഡല്‍ഹി: യാത്രക്കാരുടെ എണ്ണത്തില്‍ പകുതിയിലധികം കുറവ് വന്നതോടെ 15 പ്രീമിയം ട്രെയിനുകളിലെ ഫ്‌ളക്‌സി ഫെയര്‍ നിരക്ക് റെയില്‍വേ പിന്‍വലിച്ചു. തിരക്കുള്ള സമയങ്ങളില്‍ ടിക്കറ്റ് ട്രെയിന്‍ പുറപ്പെടുന്നതിന് മുമ്പ് തത്കാല്‍ നിരക്കിനേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ ടിക്കറ്റ് വില്‍ക്കുന്ന രീതിയാണ് ഫ്‌ളക്‌സി
ഫെയര്‍ സംവിധാനം. 

തിരക്ക് കുറവുള്ളപ്പോള്‍ ടിക്കറ്റ് നിരക്കില്‍ കുറവും ഉണ്ടാകും. എന്നാല്‍ ട്രെയിന്‍ നിരക്കും  ഫ്‌ളൈറ്റ് നിരക്കും തമ്മില്‍ വലിയ വ്യത്യാസമില്ലാതായതോടെ യാത്രക്കാര്‍ പ്രീമിയം ട്രെയിനുകളെ കൈവിട്ടു. യാത്രക്കാരുടെ എണ്ണം പകുതിയായി കുറഞ്ഞതോടെയാണ് ഫ്‌ളക്‌സി സംവിധാനം ഉപേക്ഷിക്കാന്‍ തീരുമാനമായത്. മറ്റ് 32 ട്രെയിനുകളിലും ഫ്‌ളക്‌സി ഫെയര്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. ഇതിനും പുറമേ 102 എക്‌സ്പ്രസ് ട്രെയിനുകളില്‍ 1.5 ശതമാനം വരെ ഫ്‌ളക്‌സി നിരക്കില്‍ കുറവ് വരുത്താനും തീരുമാനമായി.

കല്‍ക്കാ-ന്യൂഡല്‍ഹി , ന്യൂഡല്‍ഹി- ലുധിയാന , ന്യൂഡല്‍ഹി- ഭടിന്‍ഡ ,ഗുവാഹട്ടി-ദിബ്രുഗഡ് , ഹൗറാ-പുരി എന്നീ ശതാബ്ദി എക്‌സ്പ്രസുകളിലെയും ചെന്നൈ-മധുരെ, മധുരെ- ചെന്നൈ ദുരന്തോ എക്‌സ്പ്രസുകളിലെയുമാണ് ഫ്‌ളക്‌സി
ഫെയര്‍ എടുത്ത് കളഞ്ഞത്. സിഎജി റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി നടത്തിയ അവലോകനത്തിനൊടുവിലാണ് ഈ മാറ്റം കൊണ്ടുവരുന്നതെന്ന് റെയില്‍വേ വ്യക്തമാക്കി. 

2016 ലാണ് രാജ്യത്തെ 44 രാജധാനി, 52 ദുരന്തോ, 46 ശതാബ്ദി ട്രെയിനുകളില്‍ റെയില്‍വേ ഫ്‌ളക്‌സി ഫെയര്‍ സംവിധാനം ആരംഭിച്ചത്. യാത്രക്കാരുടെ ആവശ്യം വര്‍ധിക്കുന്നതിനനുസരിച്ച് ടിക്കറ്റ് നിരക്കില്‍ 10 ശതമാനമാണ് വര്‍ധനവ് വന്നിരുന്നത്. പ്രീമിയം തത്കാലില്‍ തിരക്കേറുമ്പോള്‍ ഫ്‌ളക്‌സി
നിരക്ക് കൂടുകയും തിരക്ക് കുറയുമ്പോള്‍  നിരക്ക് കുറയുകയും ചെയ്യുമെന്നായിരുന്നു റെയില്‍വേ വ്യക്തമാക്കിയിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com