മലയാളം സ്റ്റിക്കറുകള്‍ക്ക് വാട്‌സ് ആപ്പില്‍ വമ്പന്‍ വരവേല്‍പ്പ്; സ്റ്റിക്കറുകളില്‍ മോഹന്‍ലാല്‍ മുതല്‍ മാര്‍ക്‌സ് വരെയുളളവരുടെ മാസ് ഡയലോഗുകള്‍ 

കേരളപ്പിറവി ദിനത്തില്‍ തനി നാടന്‍ സ്റ്റിക്കറുകള്‍ അവതരിപ്പിച്ച് തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ആപ്പുകള്‍
മലയാളം സ്റ്റിക്കറുകള്‍ക്ക് വാട്‌സ് ആപ്പില്‍ വമ്പന്‍ വരവേല്‍പ്പ്; സ്റ്റിക്കറുകളില്‍ മോഹന്‍ലാല്‍ മുതല്‍ മാര്‍ക്‌സ് വരെയുളളവരുടെ മാസ് ഡയലോഗുകള്‍ 

പുത്തന്‍ മാറ്റങ്ങള്‍ അതേ പോലെ പ്രതിഫലിപ്പിക്കാനുളള ശ്രമത്തിലാണ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്ട്‌സ് ആപ്പ്. ഗ്രൂപ്പ് ചാറ്റുകളില്‍ പ്രൈവറ്റ് ആയി മെസേജ് ആയക്കാനുളള സൗകര്യം വാട്‌സ് ആപ്പ് ഏര്‍പ്പെടുത്തിയതായുളള റിപ്പോര്‍ട്ടുകള്‍ സജീവ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ സന്ദേശങ്ങള്‍ക്ക് മിഴിവേകാന്‍ പ്രാദേശിക ഭാഷയില്‍ വാട്‌സ് ആപ്പ് സ്റ്റിക്കറുകള്‍ ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാനുളള സൗകര്യം വ്യാപകമായി നടപ്പിലാക്കാനുളള ശ്രമത്തിലാണ് കമ്പനി. തേര്‍ഡ് പാര്‍ട്ടി ആപ്പുകളുടെ സഹായത്തോടെ ഈ സൗകര്യം ഏര്‍പ്പെടുത്താനാണ് വാട്‌സ്ആപ്പ് ശ്രമിക്കുന്നത്. നിലവില്‍ കേരളത്തില്‍ ഈ സേവനത്തിന് വമ്പന്‍ വരവേല്‍പ്പാണ് ലഭിച്ചത്. 

കേരളപ്പിറവി ദിനത്തില്‍ തനി നാടന്‍ സ്റ്റിക്കറുകള്‍ അവതരിപ്പിച്ച് തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ആപ്പുകള്‍. മോഹന്‍ലാല്‍ മുതല്‍ കാറല്‍ മാര്‍ക്‌സ് വരെയുളളയുളളവരുടെ മാസ് ഡയലോഗുകളാണ് സ്റ്റിക്കറുകളായി പ്രത്യക്ഷപ്പെട്ടത്. വാട്‌സ് ആപ്പ് ഗ്രൂപ്പ് ചാറ്റുകളില്‍ ഇനി എന്തിനും ഏതിനും സ്റ്റിക്കറുകള്‍ നിറയുന്ന കാലമാണ് വരാന്‍ പോകുന്നത്. ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോറില്‍ ഇപ്പോള്‍ മലയാളം സ്റ്റിക്കര്‍ ആപ്പുകള്‍ വളരെ വേഗത്തിലാണ് ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നത്. 

നിലവില്‍ ബീറ്റാ യൂസേഴ്‌സിന് മാത്രമാണ് സ്റ്റിക്കറുകള്‍ ലഭ്യമാകുന്നത്. ഇതിന്റെ പബ്ലിക് വേര്‍ഷന്‍ പുറത്തിറങ്ങിയാല്‍ ഇത് സാര്‍വത്രികമായി ഉപയോഗിക്കുന്ന നില വരും. എന്നാല്‍ എന്ന് ഇത് പൂര്‍ണമായി പ്രാവര്‍ത്തികമാകുമെന്നതിനെ സംബന്ധിച്ച് കൃത്യമായി വിവരമില്ല. മറ്റു സംസ്ഥാനങ്ങളിലും മലയാളത്തിലെ പോലെ പ്രാദേശിക ഭാഷകളില്‍ സ്റ്റിക്കറുകള്‍ ലഭ്യമാക്കാനുളള ശ്രമത്തിലാണ് ആപ്പുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com