ദീപാവലിക്ക് ബമ്പര്‍ ഓഫറുമായി ജിയോ: ആനുകൂല്യം ഒരാഴ്ചത്തേക്ക് മാത്രം

2,999 രൂപയാണ് ജിയോഫോണ്‍ 2 വിന്റെ വില. ജിയോഫോണിന്റെ വിജയത്തോടെയാണ് റിലയന്‍സ് ജിയോഫോണ്‍ 2 അവതരിപ്പിച്ചത്.
ദീപാവലിക്ക് ബമ്പര്‍ ഓഫറുമായി ജിയോ: ആനുകൂല്യം ഒരാഴ്ചത്തേക്ക് മാത്രം

മ്പിച്ച ദീപാവലി ഓഫറുമായി ജിയോ ഫോണ്‍. റിലയന്‍സ് ജിയോ ദിവാലി ധമാക്ക സെയിലിലൂടെ ജിയോ ഫോണ്‍ 2 വിന്റെ വില്‍പനയ്ക്ക് നവംബര്‍ 5 രാത്രി 12 മുതല്‍ തുടക്കമാകും. നവംബര്‍ 12 വരെയാണ് വില്‍പനയുണ്ടാവുക. പേടിഎം വഴി ജിയോഫോണ്‍ 2 വാങ്ങുന്നവര്‍ക്ക് 200 രൂപയുടെ ക്യാഷ്ബാക്ക് ലഭിക്കും. ലോഞ്ച് ചെയ്തശേഷം ആദ്യമായാണ് ജിയോഫോണ്‍ ഓപ്പണ്‍ സെയിലിനെത്തുന്നത്. ഇതുവരെ ഫ്‌ലാഷ് സെയില്‍ വഴി മാത്രമാണ് ഫോണ്‍ വിപണിയിലെത്തിയിരുന്നത്.

ജിയോഫോണിന്റെ വിജയത്തോടെയാണ് റിലയന്‍സ് ജിയോഫോണ്‍ 2 അവതരിപ്പിച്ചത്. 2,999 രൂപയാണ് ഇതിന്റെ വില. അടുത്ത തലമുറയുടെ ഫോണ്‍ എന്ന വിശേഷണത്തോടെ എത്തിയ ജിയോഫോണ്‍ 2 വിന് വൈഡര്‍ ആന്റ് ഹൊറിസോണ്ടല്‍ ഡിസ്‌പ്ലെയും ഫുള്‍ സൈസ്ഡ് ക്വര്‍ട്ടി കീപാഡുമാണുളളത്. 512 എംബി റാമാണുളളത്. 4 ജിബി ഇന്റേണല്‍ സ്‌റ്റോറേജുണ്ട്. 128 ജിബി വരെ സ്‌റ്റോറേജ് കൂട്ടാന്‍ കഴിയും.

ഡ്യുവല്‍ സിം ഉള്ള ഫോണില്‍ എഫ്എം റേഡിയോയും ഉണ്ട്. 2,000 എംഎച്ച് ബാറ്ററി കപ്പാസിറ്റിയാണ് ഫോണിനുളളത്. ദീപാവലി സെയിലിന്റെ ഭാഗമായി 1,095 രൂപയുടെ ജിയോഫോണ്‍ ഗിഫ്റ്റ് കാര്‍ഡും റിലയന്‍സ് പുറത്തിറക്കിയിട്ടുണ്ട്. 594 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ ആറുമാസത്തേക്ക് അണ്‍ലിമിറ്റഡ് വോയിസ് കോളുകളും ഡേറ്റയും ലഭിക്കുന്ന പ്ലാനുമുണ്ട്. ഇതിനുപുറമേ ആറുമാസത്തേക്ക് 99 രൂപയുടെ റീചാര്‍ജുമുണ്ട്.

ജിയോ ദിവാലി ധമാക്കയുടെ ഭാഗമായി മറ്റു നിരവധി ഓഫറുകളും ജിയോ പുറത്തിറക്കിയിട്ടുണ്ട്. 4 ജി ഫോണ്‍ വാങ്ങുന്നവര്‍ക്ക് 2,200 രൂപയുടെ ക്യാഷ്ബാക്ക് ലഭിക്കും. 198, 299 രൂപയുടെ റീചാര്‍ജ് ചെയ്യുന്ന പുതിയ ഉപഭോക്താക്കള്‍ക്കും നിലവിലുളള ഉപഭോക്താക്കള്‍ക്കും ഈ ഓഫര്‍ സ്വന്തമാക്കാം. പേടിഎം, ഫോണ്‍പേ, ആമസോണ്‍ പേ, മൊബിക്വിക് എന്നിവ വഴി 398 രൂപയോ അതിനു മുകളിലോ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 300 രൂപ ക്യാഷ്ബാക്ക് ലഭിക്കുന്ന ഓഫറുമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com