മ​റ്റൊ​രാ​ളു​ടെ അ​ക്കൗ​ണ്ടി​ൽ പ​ണം നി​ക്ഷേ​പിക്കണോ ? ; പുതിയ നി​ബ​ന്ധ​ന​യു​മാ​യി എ​സ്.​ബി.​ഐ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം

മ​റ്റൊ​രാ​ളു​ടെ അ​ക്കൗ​ണ്ടി​ൽ പ​ണം നി​ക്ഷേ​പി​ക്കു​ന്ന​തി​ന്​ നി​ബ​ന്ധ​ന​യു​മാ​യി സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഒാ​ഫ്​ ഇ​ന്ത്യ രം​ഗത്ത്
മ​റ്റൊ​രാ​ളു​ടെ അ​ക്കൗ​ണ്ടി​ൽ പ​ണം നി​ക്ഷേ​പിക്കണോ ? ; പുതിയ നി​ബ​ന്ധ​ന​യു​മാ​യി എ​സ്.​ബി.​ഐ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം

തിരുവനന്തപുരം: മ​റ്റൊ​രാ​ളു​ടെ അ​ക്കൗ​ണ്ടി​ൽ പ​ണം നി​ക്ഷേ​പി​ക്കു​ന്ന​തി​ന്​ നി​ബ​ന്ധ​ന​യു​മാ​യി സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഒാ​ഫ്​ ഇ​ന്ത്യ രം​ഗത്ത്. പ​ണം അ​ട​ക്കു​ന്ന ച​ലാ​നി​ൽ അ​ക്കൗ​ണ്ട്​ ഉ​ട​മ​യു​ടെ ഒ​പ്പോ സ​മ്മ​ത​പ​ത്ര​മോ ഉണ്ടായിരിക്കണം. അല്ലെങ്കിൽ പ​ണം അ​ട​ക്കാ​ൻ വ​രു​ന്ന​യാ​ൾ​ക്ക്​ പാ​ൻ കാ​ർ​ഡു​മാ​യി ബ​ന്ധി​പ്പി​ച്ച എ​സ്.​​ബി.ഐ അ​ക്കൗ​ണ്ടോ വേ​ണം എ​ന്ന നി​ബ​ന്ധ​ന​യാ​ണ്​ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഇ​തു സം​ബ​ന്ധി​ച്ച്​ ശാ​ഖ​ക​ൾ​ക്ക്​ സ​ർ​ക്കു​ല​ർ അയച്ചു. ഇ​ട​പാ​ടു​കാ​രു​ടെ അ​റി​വി​ലേ​ക്കാ​യി ഇക്കാര്യം വ്യക്തമാക്കി ശാ​ഖ​ക​ളി​ൽ നോ​ട്ടീ​സ്​ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ വ​ഴി​യു​ള്ള ത​ട്ടി​പ്പ്​ ത​ട​യാ​നാ​ണ്​ ഇൗ ​നി​ബ​ന്ധ​ന​യെ​ന്നാ​ണ്​ അധികൃതരുടെ വിശദീകരണം. അ​ക്കൗ​ണ്ട്​ ഉ​ട​മ അ​റി​യാ​തെ ഒ​രു ഇ​ട​പാ​ടും ന​ട​ക്കാ​ൻ പാ​ടി​ല്ല. സം​ശ​യ​മു​ള്ള അ​ക്കൗ​ണ്ടു​ക​ൾ പ​രി​ശോ​ധി​ക്കുമ്പോ​ൾ ഇ​ട​​പാ​ടു​ക​ളെ​ക്കു​റി​ച്ച്​ വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ ഉ​ട​മ​ക്ക്​ ക​ഴി​യ​ണം. അ​തി​നൊ​പ്പം, അ​ക്കൗ​ണ്ടി​ൽ പ​ണം നി​ക്ഷേ​പി​ക്കു​ന്ന​തു പോ​ലു​ള്ള ഇ​ട​പാ​ടു​ക​ൾ പ​ര​മാ​വ​ധി നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ക​യും നെ​റ്റ്​ ബാ​ങ്കി​ങ്​ പോ​ലു​ള്ള പ​ണ​ര​ഹി​ത ഇ​ട​പാ​ടു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യു​ക​യെ​ന്ന ല​ക്ഷ്യം​കൂ​ടി മുൻനിർത്തിയാണ് തീരുമാനമെന്ന് എസ്ബിഐ അറിയിച്ചു. 

അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ​യും സുഹൃത്തുക്കളുടെയും മ​റ്റും അ​ക്കൗ​ണ്ടി​ൽ പ​ണം നി​ക്ഷേ​പി​ക്കു​ന്ന​വ​ർ നിരവധിയാണ്. എ​സ്.ബിഐയുടേതല്ലാത്ത ഉ​പ​ഭോ​ക്താ​ക്ക​ൾ മ​റ്റൊ​രാ​ളു​ടെ എ​സ്.​ബി.ഐ അ​ക്കൗ​ണ്ടി​ൽ പ​ണം നി​ക്ഷേ​പി​ക്കു​ന്ന​തും സാ​ധാ​ര​ണ​മാ​ണ്. അ​ത്ത​ര​ക്കാ​ർ പാ​ൻ ബ​ന്ധി​പ്പി​ച്ച എ​സ്.​ബി.​ഐ അ​ക്കൗ​ണ്ട്​ തു​ട​ങ്ങ​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ അ​ക്കൗ​ണ്ട്​ ഉ​ട​മ​യു​ടെ ഒ​​പ്പോ സ​മ്മ​ത​പ​ത്ര​മോ വേ​ണ​മെ​ന്ന്​ പ​റ​യു​ന്ന​തും പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ട്​ സൃ​ഷ്​​ടി​ക്കു​മെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്. ​
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com