ആഘോഷങ്ങളെന്തും ആവട്ടെ; വാട്ട്‌സാപ്പ് സ്റ്റിക്കര്‍ ഇനി സ്വന്തമായി ഉണ്ടാക്കാം..

ഇനി നിങ്ങള്‍ക്കും സ്വന്തമായി വാട്ട്‌സാപ്പ് സ്റ്റിക്കറുണ്ടാക്കാം.  ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനായ 'സ്റ്റിക്കര്‍ മേക്കര്‍ ഫോര്‍ വാട്ട്‌സാപ്പാണ് ഇതിന് സഹായിക്കുന്നത്.  കോണ്‍ടാക്റ്റിലുള്ളവര്‍ക്കും 
ആഘോഷങ്ങളെന്തും ആവട്ടെ; വാട്ട്‌സാപ്പ് സ്റ്റിക്കര്‍ ഇനി സ്വന്തമായി ഉണ്ടാക്കാം..

വാട്ട്‌സാപ്പിന്റെ പുതിയ പതിപ്പിനെ ആകര്‍ഷകമാക്കിയത് സ്റ്റിക്കറുകളായിരുന്നു. കേരളപ്പിറവിക്കും ദീപാവലിക്കുമെല്ലാം പുതിയ ഭാവത്തിലുള്ള സ്റ്റിക്കറുകളാണ് വാട്ട്‌സാപ്പ് വഴി പറന്ന് നടന്നത്. ഇതാ ഇനി നിങ്ങള്‍ക്കും സ്വന്തമായി വാട്ട്‌സാപ്പ് സ്റ്റിക്കറുണ്ടാക്കാം.  ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനായ 'സ്റ്റിക്കര്‍ മേക്കര്‍ ഫോര്‍ വാട്ട്‌സാപ്പാണ് ഇതിന് സഹായിക്കുന്നത്.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ പോയി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. തുറന്ന്  വരുന്ന പേജില്‍ സ്വന്തമായി തയ്യാറാക്കുന്ന 30 സ്റ്റിക്കറുകള്‍ ഉള്‍പ്പെടുത്താം. ആദ്യം നല്‍കിയ സ്റ്റിക്കര്‍ ഐക്കണായി മാറും. ഇത് സ്റ്റിക്കറില്‍ കാണാന്‍ സാധിക്കില്ല.

30 സ്റ്റിക്കറും തയ്യാറാക്കിക്കഴിഞ്ഞാല്‍ ആഡ് സ്റ്റിക്കറില്‍ ക്ലിക്ക് ചെയ്ത് സ്വന്തം സ്റ്റിക്കറുകളോ, ഗ്യാലറിയില്‍ നിന്നും കസ്റ്റം സ്റ്റിക്കറുകളോ ഉപയോഗിക്കാം.  ഇമേജ് തിരഞ്ഞെടുത്താല്‍ സ്റ്റിക്കറായി വേണ്ട ഭാഗം മാത്രമായി തിരഞ്ഞെടുക്കാം.  അത്രയും കഴിഞ്ഞാല്‍ സ്വന്തമായി വികിസിപ്പിച്ചെടുത്ത സ്റ്റിക്കറുകള്‍ നിങ്ങള്‍ക്കും റെഡി. 
 കോണ്‍ടാക്റ്റിലുള്ളവര്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമേ ഇത്തരം സെല്‍ഫ് മേഡ് സ്റ്റിക്കറുകള്‍ അയക്കാന്‍ സാധിക്കുകയുള്ളൂ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com