1400 കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം, 9ലക്ഷം ചരുരശ്ര അടി വര്‍ക് സ്‌പെയ്‌സ്, 900 സീറ്റുകളുള്ള ഫുഡ് കോര്‍ട്ട്: ഇരുപതു നിലകളില്‍ ലുലു സൈബര്‍ ടവര്‍2 ഉദ്ഘാടനത്തിന്

കാക്കനാട് ഇന്‍ഫോപാര്‍ക്കിലെ ലുലു സൈബര്‍ ടവര്‍-1ന് തൊട്ടടുത്തായാണ് ഇരുപത് നിലകളിലായി, ഒന്‍പത് ലക്ഷം ചതുരശ്ര അടിയുള്ള സൈബര്‍ ടവര്‍-2.
1400 കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം, 9ലക്ഷം ചരുരശ്ര അടി വര്‍ക് സ്‌പെയ്‌സ്, 900 സീറ്റുകളുള്ള ഫുഡ് കോര്‍ട്ട്: ഇരുപതു നിലകളില്‍ ലുലു സൈബര്‍ ടവര്‍2 ഉദ്ഘാടനത്തിന്

ടി മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ തുറന്നു ലുലു ഗ്രൂപ്പിന്റെ രണ്ടാം സൈബര്‍ ടവര്‍ കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തനസജ്ജമായി. നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ സൈബര്‍ ടവര്‍-2 ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി അറിയിച്ചു. കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി വകുപ്പ് മന്ത്രി എസ്എസ് അലുവാലിയ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

കാക്കനാട് ഇന്‍ഫോപാര്‍ക്കിലെ ലുലു സൈബര്‍ ടവര്‍-1ന് തൊട്ടടുത്തായാണ് ഇരുപത് നിലകളിലായി, ഒന്‍പത് ലക്ഷം ചതുരശ്ര അടിയുള്ള സൈബര്‍ ടവര്‍-2. നാഞ്ഞൂറ് കോടി ചിലവിട്ട് പണിതീര്‍ത്ത ടവര്‍, കേരളത്തിലെ ടെക്കികള്‍ക്കുള്ള തന്റെ സംഭാവനയാണെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യുസഫലി പറയുന്നു. 

11,000ത്തില്‍ അധികം ഐടി പ്രഫഷണലുകള്‍ക്ക് തൊഴിലവസരം നല്‍കുന്ന പദ്ധതിയാണിത്. രണ്ട് അമേരിക്കല്‍ കമ്പനികള്‍ ഉള്‍പ്പെടെ ഒട്ടേറെ കമ്പനികള്‍ ഇവിടെ ഐടി കേന്ദ്രം തുടങ്ങാന്‍ സന്നദ്ധരായി മുന്നോട്ട് വന്നിട്ടുണ്ട്. 

സൈബര്‍ ടവറിലെ താഴെനിന്നുള്ള എട്ട് നിലകള്‍ വാഹനപാര്‍ക്കിങ്ങിനാണ്. ഇവിടെ ഒരേ സമയം 1400 കാറുകള്‍ പാര്‍ക്ക് ചെയ്യാം. അതിന് മുകളില്‍ 900 സീറ്റുകളുള്ള ഫുഡ്‌കോര്‍ട്ട്. തുടര്‍ന്ന് 20 വരെയുള്ള നിലകളാണ് ഐടി കമ്പനികള്‍ക്ക് വിട്ടുകൊടുക്കാന്‍ സജ്ജമായിരിക്കുന്നത്. ഓരോ നിലയിലും 84,000 ചതുരശ്ര അടി, 1200 പേരെ ഉള്‍ക്കൊള്ളാം. അങ്ങനെ 11 നിലകളിലായി ഒന്‍പത് ലക്ഷത്തിനടുത്ത് വര്‍ക്‌സ്‌പേസ്. ഒപ്പം രാജ്യാന്തര നിലവാരത്തില്‍ മറ്റ് ക്രമീകരണങ്ങളും. 

ദക്ഷിണേന്ത്യയില്‍ തന്നെ അത്യപൂര്‍വമാണ് ഇതെന്ന് എംഎ യുസഫലി പറയുന്നു. സൈബര്‍ ടവറില്‍ താല്‍പര്യം പ്രകടിപ്പിച്ച ഐടി കമ്പനികളുമായി ചര്‍ച്ചകള്‍ തുടരുന്നതായും യൂസഫലി അറിയിച്ചു. നാലുലക്ഷം ചതുരശ്ര അടിയില്‍ സൈബര്‍ ടവര്‍-1 തുറന്നുകൊണ്ട് അഞ്ചുവര്‍ഷം മുന്‍പാണ് ഈ മേഖലയില്‍ നിക്ഷേപത്തിന് ലുലു ഗ്രൂപ്പ് തുടക്കമിട്ടത്. 

ഇരട്ട ടവറുകളായി സ്മാര്‍ട്ട് സിറ്റിയില്‍ ഉയരുന്ന 35 ലക്ഷം ചതുരശ്ര അടി കെട്ടിടസമുച്ചയവും ഈ മേഖലയിലേക്കുള്ള ലുലു ഗ്രൂപ്പിന്റെ സംഭാവനയാണ്. അവ രണ്ടുവര്‍ഷത്തിനുള്ളില്‍ തുറക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com