ആശങ്ക ഒഴിയുന്നു; ജിഎസ്ടി വരുമാനത്തില്‍ കേരളം ഭേദപ്പെട്ട നിലയില്‍; പത്തുസംസ്ഥാനങ്ങള്‍ക്ക് കനത്ത നഷ്ടം

ആശങ്ക ഒഴിയുന്നു; ജിഎസ്ടി വരുമാനത്തില്‍ കേരളം ഭേദപ്പെട്ട നിലയില്‍; പത്തുസംസ്ഥാനങ്ങള്‍ക്ക് കനത്ത നഷ്ടം

നടപ്പുസാമ്പത്തിക വര്‍ഷം ചരക്കുസേവന നികുതി വരുമാനക്കണക്കില്‍ കേരളം ഭേദപ്പെട്ട നിലയില്‍ എന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷം ചരക്കുസേവന നികുതി വരുമാനക്കണക്കില്‍ കേരളം ഭേദപ്പെട്ട നിലയില്‍ എന്ന് റിപ്പോര്‍ട്ട്. മറ്റു സംസ്ഥാനങ്ങളില്‍ ചിലതിന് ജിഎസ്ടി വലിയ ബാധ്യതയായിരുക്കുന്ന പശ്ചാത്തലത്തിലാണ് കേരളത്തിന് അനുകൂലമായ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ചരക്കുസേവനനികുതി നടപ്പിലാക്കിയ സംസ്ഥാനങ്ങളില്‍ കേരളത്തിന് കാര്യമായ നഷ്ടമോ നേട്ടമോ ഉണ്ടായിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 

അതേസമയം, പുതുച്ചേരി (42 %), പഞ്ചാബ്, ഹിമാചല്‍പ്രദേശ് (36 %), ഉത്തരാഖണ്ഡ് (35 %), ജമ്മു കശ്മീര്‍ (28 %), ഛത്തീസ്ഗഡ് (26 %), ഗോവ (25 %), ഒഡീഷ (24%), കര്‍ണാടക, ബിഹാര്‍ (20%) എന്നി 10 സംസ്ഥാനങ്ങള്‍ക്ക് വരുമാനത്തില്‍ കാര്യമായ ഇടിവുണ്ടായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏറ്റവും നഷ്ടമുണ്ടായ മിസോറം, അരുണാചല്‍ പ്രദേശ്, മണിപ്പുര്‍, നാഗാലാന്‍ഡ്, സിക്കിം, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ നില മെച്ചപ്പെടുത്തുകയും െചയ്തു. വരുമാനം മെച്ചപ്പെടുത്താന്‍ കേന്ദ്ര ധനമന്ത്രാലയം ഈ സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തിയിരുന്നു.

ഒക്ടോബറില്‍ ദേശീയതലത്തില്‍ ജിഎസ്ടി വരുമാനവളര്‍ച്ച 6.6 % ആണ്്. എന്നാല്‍ കേരളത്തിന്റെ മാത്രം പരിശോധിച്ചാല്‍ ഇത് 44 ശതമാനമാണ്. 1817 കോടി രൂപയാണ് കേരളത്തിന് ലഭിച്ചത്. ഇന്ത്യയില്‍ ഏറ്റവുമധികം വരുമാനവളര്‍ച്ച നേടിയ സംസ്ഥാനമായി കേരളം മാറിയെന്ന് ചുരുക്കം. 
സെപ്റ്റംബറുമായി (1,177.2 കോടി) താരതമ്യപ്പെടുത്തുമ്പോഴുള്ള കണക്കാണിത്. പ്രളയത്തെത്തുടര്‍ന്നു സെപ്റ്റംബറില്‍ കേരളത്തിന്റെ ജിഎസ്ടി വരുമാനം വന്‍തോതില്‍ ഇടിഞ്ഞിരുന്നു. ഇതില്‍നിന്നു കരകയറിയതാണ് ഒക്ടോബറിലെ മികച്ച പ്രകടനത്തിനു കാരണം. കഴിഞ്ഞ വര്‍ഷം ഒക്ടോബറുമായുള്ള താരതമ്യത്തില്‍ കേരളത്തിന്റെ വളര്‍ച്ച 16 %.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com