ഐഫോണ്‍ കയ്യിലെത്തുമ്പോള്‍ ഡിസ്‌പ്ലേയില്‍ ഒരു ഹോളുണ്ടെങ്കിലോ? പരീക്ഷണത്തിനൊരുങ്ങി ആപ്പിള്‍

ഡിസ്‌പ്ലേയില്‍ കുഴിക്കുന്നതോടെ മുഖം തിരിച്ചറിയുന്നതടക്കമുള്ള ഫീച്ചറുകള്‍ എവിടെ പോകുമെന്ന് തലപുകയ്ക്കണ്ട. അതെല്ലാം ഡിസ്‌പ്ലേയില്‍ തന്നെ ഉണ്ടാവും. 'ലെറ്റ്‌സ് ഗോ ഡിജിറ്റ'ലാണ് ആപ്പിളിന് വേണ്ടി ഡ്രില്ലിങ്
ഐഫോണ്‍ കയ്യിലെത്തുമ്പോള്‍ ഡിസ്‌പ്ലേയില്‍ ഒരു ഹോളുണ്ടെങ്കിലോ? പരീക്ഷണത്തിനൊരുങ്ങി ആപ്പിള്‍

രീക്ഷണങ്ങള്‍ നടത്തി പുതുമ സൃഷ്ടിക്കല്‍ ആപ്പിളിന് പുത്തരിയല്ല. ഡിസ്‌പ്ലേയില്‍ കുഞ്ഞനൊരു കുഴിയുമായി ഐ ഫോണ്‍ പ്രത്യക്ഷപ്പെട്ടിട്ട് അധികമായില്ല. മൊബൈല്‍ കമ്പനികളായ ഒപ്പോയും വിവോയും ഈ ട്രെന്‍ഡ് പിന്തുടരുകയും ചെയ്തു. ഒരു പടിയും കൂടി കടന്ന് കുഞ്ഞന്‍ കുഴിയെ ഡിസ്‌പ്ലേ മുഴുവനായും കടത്തി വിട്ടുള്ള മോഡലാവും പുതിയ ഐഫോണിനുണ്ടാവുകയെന്നാണ് ആപ്പിളില്‍ നിന്നും പുറത്ത് വരുന്ന വിവരങ്ങള്‍.
 
ഡിസ്‌പ്ലേയില്‍ കുഴിക്കുന്നതോടെ മുഖം തിരിച്ചറിയുന്നതടക്കമുള്ള ഫീച്ചറുകള്‍ എവിടെ പോകുമെന്ന് തലപുകയ്ക്കണ്ട. അതെല്ലാം ഡിസ്‌പ്ലേയില്‍ തന്നെ ഉണ്ടാവും. 'ലെറ്റ്‌സ് ഗോ ഡിജിറ്റ'ലാണ് ആപ്പിളിന് വേണ്ടി ഡ്രില്ലിങ് അവതരിപ്പിക്കുന്നത്. എങ്ങനെയാവും ഇത് ഫോണില്‍ വരികയെന്നെല്ലാം കമ്പനി തന്നെ പിന്നീട് വിശദമാക്കും. മുകളില്‍ വലത്തേയറ്റത്തായാവും ഹോള്‍ വരികയെന്നാണ് സാങ്കേതിക വിദഗ്ധരുടെ പ്രവചനം. സമാനമായ ' ഇന്റിനിറ്റി 0' സാംസങും അവതരിപ്പിച്ചിരുന്നു. 

ഡിസ്‌പ്ലേയിലെ മാറ്റത്തിന് പുറമേ ഫോള്‍ഡ് ചെയ്യാവുന്ന ഫോണിന്റെ രണ്ടാം പേറ്റന്റ് കഴിഞ്ഞ മാസം ആപ്പിള്‍ സ്വന്തമാക്കിയിരുന്നു. തെന്നിമാറുന്ന സ്‌ക്രീനുകളുള്ള ഫോണ്‍ വിപണിയിലെത്തിക്കാനും ആപ്പിള്‍ 2016 മുതല്‍ ലക്ഷ്യമിടുന്നുണ്ട്. അടുത്ത വര്‍ഷം ഇത് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com