നിങ്ങള്‍ പെന്‍ഷന്‍ വാങ്ങുന്നവരാണോ?; നവംബര്‍ 30നകം ബാങ്കില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം 

പെന്‍ഷന്‍ തുടര്‍ന്നും ലഭിക്കാന്‍ നവംബര്‍ 30 നകം ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാന്‍ എസ്ബിഐ
നിങ്ങള്‍ പെന്‍ഷന്‍ വാങ്ങുന്നവരാണോ?; നവംബര്‍ 30നകം ബാങ്കില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം 

മുംബൈ:  പെന്‍ഷന്‍ വാങ്ങുന്ന വിരമിച്ച വ്യക്തികള്‍ക്ക് മുന്നറിയിപ്പുമായി പൊതുമേഖല ബാങ്കായ എസ്ബിഐ. പെന്‍ഷന്‍ തുടര്‍ന്നും ലഭിക്കാന്‍ നവംബര്‍ 30 നകം ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാന്‍ എസ്ബിഐ ആവശ്യപ്പെട്ടു. എസ്ബിഐയ്ക്ക് രാജ്യത്തൊട്ടാകെയുളള ശാഖകള്‍ വഴി പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കാണ് ഇത് ബാധകം.

ശാഖകളില്‍ നേരിട്ട് ഹാജരാകുന്നതിന് പകരം ഓണ്‍ലൈന്‍ വഴിയും ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാമെന്ന് എസ്ബിഐ വ്യക്തമാക്കി. നേരത്തെ നേരിട്ട് ഹാജരാകണമെന്നായിരുന്നു വ്യവസ്ഥ. ശാരിരീക അവശതകള്‍ കാരണം യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുളളവര്‍ക്ക് ബാങ്കില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഇളവ് അനുവദിക്കണമെന്നത് വര്‍ഷങ്ങളായുളള ആവശ്യമാണ്. ഇത് പരിഗണിച്ചാണ് ഓണ്‍ലൈന്‍ വഴി ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാമെന്ന് എസ്ബിഐ വ്യക്തമാക്കിയത്.

വിരമിച്ച ആളുകളുടെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് 2014ല്‍ ആധാര്‍ അധിഷ്ടിതമായ ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റിന് കേന്ദ്രം രൂപം നല്‍കിയിരുന്നു. നിലവിലെ സംവിധാനത്തിന് പുറമേയാണ് ഇത് വികസിപ്പിച്ചെടുത്തത്. ജീവന്‍ പ്രമാണ്‍ എന്ന പേരിലാണ് പുതിയ സംവിധാനത്തിന് സര്‍ക്കാര്‍ രൂപം നല്‍കിയത്.ഇതോടെ അതാത് ബ്രാഞ്ചുകളിലോ,മറ്റോ സന്ദര്‍ശനം നടത്തി ബയോ മെട്രിക് , ആധാര്‍ ഉള്‍പ്പെടെയുളള വിവരങ്ങള്‍ കൈമാറി ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കാവുന്നതാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com